പുഞ്ചിരികൊണ്ടു വിരുന്നൂട്ടി: സാദിഖലി തങ്ങൾ
Wednesday, April 23, 2025 2:11 AM IST
മലപ്പുറം: വിനയംകൊണ്ടും സൗമ്യമായ ഇടപെടൽകൊണ്ടും ആളുകളെ സ്വാധീനിക്കാൻ കഴിയുന്ന അപൂർവ നേതാക്കളിൽ മുൻനിരയിലുള്ളയാളായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ അനുസ്മരിച്ചു.
മാർപാപ്പയെ വത്തിക്കാനിൽവച്ച് കണ്ടുമടങ്ങിയിട്ട് അഞ്ചു മാസമാകുന്നു. പക്ഷേ, ആ സ്നേഹവും മൃദുഭാവവും ഇന്നും ഉള്ളിൽ തങ്ങിനിൽക്കുന്നുണ്ട്. സ്നേഹത്തിന്റെയും കരുതലിന്റെയും ഊഷ്മളതയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചലനത്തിലുമുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു