പൊതുജനങ്ങൾക്കായി വാതിലുകൾ തുറന്നിട്ട് കേരള നിയമസഭ
Thursday, April 24, 2025 2:40 AM IST
തിരുവനന്തപുരം: നിയമസഭാ ദിനാഘോഷത്തോടനുബന്ധിച്ച് 25 മുതൽ മേയ് ഒന്ന് വരെ നിയമസഭാ ഹാളിലും നിയമസഭാ മ്യൂസിയത്തിലും പൊതുജനങ്ങൾക്ക് പ്രവേശിക്കാം.
രാവിലെ 10.30 മുതൽ രാത്രി എട്ടുവരെയാണ് സന്ദർശന സമയം. പൊതു അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മുതലായിരിക്കും പ്രവേശനം. ഈ ദിവസങ്ങളിൽ നിയമസഭാ മന്ദിരവും പരിസരവും വൈകുന്നേരം ആറു മുതൽ രാത്രി 10 വരെ ദീപാലംകൃതമായിരിക്കും.