സബ്ജക്ട് മിനിമം അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിൽക്കൂടി നടപ്പാക്കും
Thursday, April 24, 2025 2:40 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ കുട്ടികൾക്കു നടപ്പാക്കുന്ന സബ്ജക്ട് മിനിമം അടുത്ത അധ്യയന വർഷം മുതൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽക്കൂടി നടപ്പാക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
ഈ വർഷം എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കി വിജയിച്ചതിന്റെ പശ്ചാത്തലത്തിലാണ് അടുത്ത വർഷം മറ്റു മൂന്നു ക്ലാസുകളിൽകൂടി നടപ്പാക്കുന്നതെന്നു മന്ത്രി വ്യക്തമാക്കി. സബ്ജക്ട് മിനിമം സംബന്ധിച്ച് വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും രക്ഷിതാക്കളിലും നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.