മാർപാപ്പ മാനുഷിക മൂല്യങ്ങൾക്കുവേണ്ടി നിലകൊണ്ടു: കുഞ്ഞാലിക്കുട്ടി
Wednesday, April 23, 2025 2:11 AM IST
മലപ്പുറം: മാനുഷിക മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുകയും ലോകസമാധാനത്തിനുവേണ്ടി ധീരമായി ശബ്ദിക്കുകയും ചെയ്ത മഹാവ്യക്തിത്വത്തെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തോടെ നഷ്ടമായതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പലസ്തീനിലും യുക്രെയ്നിലുമൊക്കെ നടക്കുന്ന യുദ്ധങ്ങളെ അദ്ദേഹം അപലപിച്ചു. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്ന് ബന്ധപ്പെട്ടവരെ അദ്ദേഹം ഓർമപ്പെടുത്തി.-കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു.