കത്തോലിക്ക കോൺഗ്രസ് അന്തർദേശീയ സമ്മേളനം മാറ്റിവച്ചു
Wednesday, April 23, 2025 2:11 AM IST
പാലക്കാട്: 26, 27 തീയതികളിൽ പാലക്കാട്ടു നടത്താനിരുന്ന കത്തോലിക്ക കോൺഗ്രസ് അന്തർദേശീയ സാമുദായികസമ്മേളനം ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെതുടർന്ന് മാറ്റിവച്ചതായി ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് ജോസഫ് കൊച്ചുപറമ്പിൽ അറിയിച്ചു. സമ്മേളനം അടുത്ത മാസം പകുതിയോടെ നടത്താനാണ് തീരുമാനം.