കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് മികവിന്റെ കേന്ദ്രമാക്കും
Thursday, April 24, 2025 2:40 AM IST
തിരുവനന്തപുരം: കോഴിക്കോട് കുന്നമംഗലത്തു സ്ഥിതി ചെയ്യുന്ന കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിനെ മികവിന്റെ കേന്ദ്രമാക്കി ഉയർത്താൻ മന്ത്രിസഭാ തീരുമാനം.
ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസ് മാതൃകയിൽ മികവിന്റെ കേന്ദ്രമാക്കാനാണു തീരുമാനം. സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും കേന്ദ്ര ആണവോർജ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണ് കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്.
സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ ഷാജി പി. ചാലിയെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി കേസുകൾ നടത്തുന്നതിനുള്ള സീനിയർ അഭിഭാഷകരുടെ പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.