സമഗ്രപരിശീലനം നൽകും
Wednesday, April 23, 2025 2:10 AM IST
തിരുവനന്തപുരം: കോളജ് അധ്യാപകർക്ക് പരിശീലനം നൽകാനുള്ള പദ്ധതിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ കീഴിൽ ആരംഭിച്ച സെന്റർ ഓഫ് എക്സലൻസ്, കോളജ് വിദ്യാഭ്യാസ വകുപ്പ്, സർവകലാശാലകൾ എന്നിവ സംയുക്തമായാണ് പരിശീലന പദ്ധതി നടപ്പാക്കുന്നത്.