ടി.പി വധക്കേസിലെ പ്രതി അണ്ണൻ സിജിത്തിന്റെ പരോൾ 15 ദിവസത്തേക്കു നീട്ടി
Wednesday, April 23, 2025 2:11 AM IST
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി അണ്ണൻ സിജിത്ത് എന്നു വിളിക്കുന്ന സിജിത്തിന്റെ പരോൾ 15 ദിവസത്തേക്കു നീട്ടി നൽകി.
ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാഴ്ചയാണ് പരോൾ അനുവദിച്ചത്. കഴിഞ്ഞ മാർച്ച് 26ന് സിജിത്ത് മുഖ്യമന്ത്രിക്കു നൽകിയ അപേക്ഷ പരിഗണിച്ചാണ് പരോൾ അനുവദിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിലാണ് സിജിത്ത് ശിക്ഷ അനുഭവിക്കുന്നത്.