ഹരിതകേരളം മിഷൻ ജൈവവൈവിധ്യ പഠനോത്സവം, ബ്ലോക്കുതല ക്വിസ് മത്സരം
Thursday, April 24, 2025 2:40 AM IST
തിരുവനന്തപുരം: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ഭാഗമായുള്ള ബ്ലോക്കുതല ക്വിസ് മത്സരം 25ന് നടക്കും. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലായി ഒന്‍പതിനായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും.
ഇടുക്കി അടിമാലിയിൽ ഹരിതകേരളം മിഷൻ യുഎൻഡിപി പദ്ധതിയിലുൾപ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പഠനോത്സവത്തിൽ പങ്കെടുക്കുന്നതിനായുള്ള വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനായാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
29നാണ് ജില്ലാതല ക്വിസ് മത്സരം. ജില്ലാതലത്തിലെ വിജയികളെ പങ്കെടുപ്പിച്ച് മേയ് 16, 17, 18 തീയതികളിൽ അടിമാലിയിലും മൂന്നാറിലുമായി പഠനോത്സവ ക്യാമ്പ് നടക്കും. ഫോൺ: 9496100303,