പാലാ സിവില്‍ സര്‍വീസ് ഇൻസ്റ്റിറ്റ്യൂട്ടിന് വിജയത്തിളക്കം
Wednesday, April 23, 2025 2:10 AM IST
പാലാ: പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് വിജയത്തിളക്കം. പാലാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടു വര്‍ഷത്തെ ഫുള്‍ടൈം പരിശീലനം നേടി രണ്ടാം പരിശ്രമത്തില്‍ തന്നെ 484-ാം റാങ്കോടെ ആനന്ദ് പ്യാരിലാല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസിലെത്തി.
കോട്ടയം സിഎംഎസ് കോളജില്‍ ഡിഗ്രി പഠനത്തിന് ശേഷമാണ് ഇദ്ദേഹം പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലത്തിന് എത്തിയത്. ചേര്‍ത്തല സ്വദേശിയായ ആനന്ദ് ഇപ്പോള്‍ എസ്എസ്ബിയില്‍ അസിസ്റ്റന്റ് കമന്‍ഡാന്റ് പരിശീലനത്തിലാണ്.
ഹയര്‍ സെക്കന്‍ഡറി, കോളജ് പഠനത്തോടൊപ്പം പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തപ്പെടുന്ന ഫൗണ്ടേഷന് കോഴ്സ്, ആഡ് ഓണ്‍ കോഴ്സ് എന്നിവയിലൂടെ മുണ്ടക്കയം സ്വദേശിനി നസ്റിന് പി. ഫാസിം 703-ാം റാങ്ക് നേടി. നസ്റിന് പാലാ അല്‍ഫോന്‍സാ കോളജിലാണ് ഡിഗ്രി പഠനം നടത്തിയത്. 321-ാം റാങ്ക് നേടിയ പി. മഞ്ജിമ, 442-ാം റാങ്ക് നേടിയ നജ്മ എ. സലാം എന്നിവരും ആനന്ദ് പ്യാരിലാലും പാലാ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് മലയാളം ഓപ്ഷണല്‍ പഠിച്ചത്.
ഇന്റര്‍വ്യൂ പരിശീലനം നേടിയ കേരള ടോപ്പര്‍ ആല്‍ഫ്രഡ് തോമസ് (റാങ്ക്-33), സോണറ്റ് ജോസ് (റാങ്ക്-139), സൗമ്യ കൃഷ്ണന് (റാങ്ക്-196), മൈക്കിള്‍ ജോം (റാങ്ക്- 415), അക്ഷയ് രാജ് പി. (റാങ്ക്- 641), ആദില്‍ ഷുക്കൂര്‍ (റാങ്ക്- 822) എന്നിവര്‍ ഉള്‍പ്പെടെ പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഈ വര്‍ഷം11 പേര് വിജയികളായി.
വിജയിച്ച വിദ്യാര്‍ഥികളെയും അധ്യാപകരെയും മാനേജര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രിന്‍സിപ്പല്‍ ഡോ. വി.വി. ജോര്‍ജുകുട്ടി, വൈസ് പ്രിന്‍സിപ്പല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായില്‍ എന്നിവര്‍ അഭിനന്ദിച്ചു.