ജെഇഇ മെയിന്‍സില്‍ ആകാശ് വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം
Wednesday, April 23, 2025 2:10 AM IST
തിരുവനന്തപുരം: ജെഇഇ മെയിന്‍സ് (സെഷന് 2) 2025ല്‍ മികച്ച വിജയം നേടിയ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു. കേരളത്തില്‍ ആകാശിലെ പത്തിലേറെ വിദ്യാര്‍ഥികള്‍ ഇത്തവണ 99 ശതമാനം മാര്‍ക്കിനു മുകളില്‍ നേടിയിട്ടുണ്ട്.
തിരുവനന്തപുരം ആകാശിലെ മൂന്നു വിദ്യാര്‍ഥികളാണ് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചത്. ആര്യന് വി. നായര്‍ ഓള് ഇന്ത്യയില്‍ 2070-ാം റാങ്കും ജോഷ്വ ജേക്കബ് തോമസ് 3982-ാം റാങ്കും അദിക് 11554-ാം റാങ്കും കരസ്ഥമാക്കി.
കൊച്ചിയില്‍ നിന്നുള്ള ആറു വിദ്യാര്‍ഥികളാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. അനിരുഖ് എം. അഭിലാഷ് 2936, ദിനേശ് പാലിവാല്‍ 4746, പ്രണവ് പെരിങ്ങേത്ത് 5647, ആല്ഡിന് കോറിയ 5929, വിനീത് കുമാര്‍ സിംഗ് 10385, എ. ആദിത്യ 12947 എന്നിവരാണ് മികച്ച നേട്ടം കരസ്ഥമാക്കിയത്.