മുനന്പത്ത് താക്കീതായി മനുഷ്യച്ചങ്ങല
Monday, November 18, 2024 6:39 AM IST
വൈപ്പിൻ: മുനമ്പം ഭൂസംരക്ഷണ സമരത്തിനു പിന്തുണ അറിയിച്ച് എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തീരദേശ മനുഷ്യച്ചങ്ങല താക്കീതായി.
വഖഫ് ബോർഡിന്റെ നീതിനിഷേധത്തിനെതിരേ പ്രതിഷേധം അലയടിച്ചു. ഇന്നലെ വൈകുന്നേരം ചെറായി ബീച്ച് മുതൽ മുനമ്പം ബീച്ച് വരെ മൂന്നര കിലോമീറ്ററോളം തീർത്ത മനുഷ്യച്ചങ്ങലയിൽ അയ്യായിരത്തിൽപരം ആളുകൾ കണ്ണികളായി.
വൈപ്പിൻ എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ ഒന്പത് യൂണിയനുകൾ ചേർന്നു സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ വിവിധ രാഷ്ട്രീയ-മത- സാംസ്കാരിക മേഖലകളിൽനിന്ന് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സമരത്തിന് ഐക്യദാർഢ്യവുമായി വിവിധ സംഘടനകളും അണിചേർന്നു. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു.