ചേവായൂർ തെരഞ്ഞെടുപ്പ്: സഹകരണരംഗത്തെ ഫാസിസമെന്ന് എം.എം. ഹസൻ
Monday, November 18, 2024 6:22 AM IST
തിരുവനന്തപുരം: ചേവായൂരിൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അക്രമത്തിലും കള്ളവോട്ടിലും നേടിയ വിജയം സിപിഎമ്മിന്റെ ഫാസിസം സഹകരണ രംഗത്തുകൂടി വ്യാപിപ്പിക്കുന്നതിന് തെളിവാണെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ.
ബാങ്ക് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമണമാണ് സിപിഎം അഴിച്ചുവിട്ടത്. ക്രിമിനലുകളായ സിപിഎം പ്രവർത്തകർ വോട്ടർമാരെയും യുഡിഎഫ് പ്രവർത്തകരെയും ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാറിനെയും ആക്രമിച്ചെന്നും ഹസൻ ആരോപിച്ചു.