പാ​ലാ: മെ​ഡി​ക്ക​ൽ-എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​നാ​യി പാ​ലാ ബ്രി​ല്ല്യ​ന്‍റി​ൽ ന​ട​ത്തു​ന്ന ഐ​ഐ​ടി, എ​യിം​സ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാ​മി​ലേക്കും, അ​ഞ്ചു മു​ത​ൽ ഒ​മ്പ​തു​വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഫൗ​ണ്ടേ​ഷ​ൻ പ്രോ​ഗ്രാ​മി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ ഡി​സം​ബ​ർ ഒ​ന്നി​ന്. അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 28.

പ്ല​സ് വ​ണ്‍, പ്ല​സ് ടു ​പ​ഠ​ന​ത്തോ​ടൊ​പ്പം എ​ൻ​ജി​നി​യ​റിം​ഗ്, മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ വി​വി​ധ സെ​ന്‍റ​റു​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ളപ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്കി​ന് 10 ല​ക്ഷം രൂ​പ​യും ര​ണ്ടാം റാ​ങ്കി​ന് അ​ഞ്ചു ല​ക്ഷം രൂ​പ​യും തു​ട​ങ്ങി സ്കോ​ള​ർ​ഷി​പ്പു​ക​ളുമുണ്ട്. റാ​ങ്കു​നേ​ടു​ന്ന സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​വി​ധ​ങ്ങ​ളാ​യ സ്കോ​ള​ർ​ഷി​പ്പു​ക​ളു​മു​ണ്ട്.

2025 വ​ർ​ഷ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന നീ​റ്റ്, ജെ​ഇ​ഇ, കീം, ​മ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​ന​ത്തി​നാ​യി ഓ​ണ്‍ലൈ​ൻ ക്രാ​ഷ് ബാ​ച്ചു​ക​ളി​ലേ​ക്കും ബോ​ർ​ഡ് പ​രീ​ക്ഷ​യ്ക്കു​ശേ​ഷം ആ​രം​ഭി​ക്കു​ന്ന ഓ​ഫ്‌​ലൈ‌​ൻ ക്രാ​ഷ് ബാ​ച്ചു​ക​ളി​ലേ​ക്കും ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം.


പ്ല​സ് ടു ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് 2025 വ​ർ​ഷ​ത്തെ നീ​റ്റ്, ജെ​ഇ​ഇ, കീം ​മ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷാ​പ​രി​ശീ​ല​ന​ത്തി​നാ​യി ഓ​ഫ്‌​ലൈ​നാ​യും ഓ​ണ്‍ലൈ​നാ​യു​മു​ള്ള റി​പ്പീ​റ്റേ​ഴ്സ് 2025 പ്രോ​ഗ്രാ​മി​ലേ​ക്കും ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം.

അ​ഞ്ചു മു​ത​ൽ ഒ​മ്പ​തു​വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ​ത​ലം മു​ത​ൽ സ​യ​ൻ​സ്, മാ​ത്‌സ് വി​ഷ​യ​ങ്ങ​ളെ ആ​ഴ​ത്തി​ൽ പ​ഠി​പ്പി​ക്കു​ന്ന​തി​നും മ​ത്സ​ര പ​രീ​ക്ഷ​ക​ളു​ടെ അ​ഭി​രു​ചി വ​ള​ർ​ത്തു​ന്ന​തി​നാ​യു​ള്ള ഫൗ​ണ്ടേഷ​ൻ പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ഓ​ഫ്‌​ലൈ​നാ​യി ന​ട​ത്തും. പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്കി​ന് ഒ​രു ല​ക്ഷം രൂ​പ​യും ര​ണ്ടാം റാ​ങ്കി​ന് 50,000 രൂ​പ​യും തു​ട​ങ്ങി അ​ന​വ​ധി സ്കോ​ള​ർ​ഷി​പ്പു​ക​ളും ന​ൽ​കു​ന്നു​ണ്ട്.

പരീക്ഷകൾ കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ചെ​ന്നൈ, ബം​ഗ​ളൂ​രു, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും ന​ട​ക്കു​ം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും www.brilliantpala.org. ഫോ​ണ്‍: 0482 2206100.