സന്ദീപ് വാര്യർ പോയ ഇടത്തെപ്പറ്റി ചിന്തിക്കണം: മന്ത്രി മുഹമ്മദ് റിയാസ്
Sunday, November 17, 2024 1:52 AM IST
കോട്ടയം: ബിജെപി ഉയർത്തുന്ന മത വർഗീയ രാഷ്ട്രീയത്തെ ഉപേക്ഷിക്കുന്നത് നല്ലതാണെങ്കിലും സന്ദീപ് വാര്യർ പോയ ഇടം പറ്റിയിടമാണോയെന്ന് ചിന്തിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
കോൺഗ്രസിനുള്ളിൽ മതനിരപേക്ഷത ആഗ്രഹിച്ചു പ്രവർത്തിക്കുന്നവർ യഥാർഥത്തിൽ അവിടെനിന്നു ഇപ്പോൾ ഓടി രക്ഷപ്പെടുകയാണെന്നും മന്ത്രി പരിഹസിച്ചു.കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി റിയാസ്.
സന്ദീപ് വാര്യർ പോയ ഇടം മതനിരപേക്ഷത സംരക്ഷിക്കപ്പെടില്ല. സന്ദീപ് വാര്യർ ചേക്കേറുന്ന കോൺഗ്രസിലെ കേരള നേതാക്കളിൽ പലരും സംഘപരിവാർ ആശയം പ്രതിനിധാനം ചെയ്യുന്നവരാണ്.ബിജെപിയുടെ അപകടകരമായ രാഷ്ട്രീയം മനസലിട്ട് രാഷ്ട്രീയ കൂടുമാറ്റം നടത്തിയിട്ടു കാര്യമില്ലയെന്നും റിയാസ് പറഞ്ഞു.