രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95.70 ലക്ഷം
Monday, November 18, 2024 6:22 AM IST
തിരുവനന്തപുരം: സർക്കാർ അതിഥിമന്ദിരമായ തൃശൂർ രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95.70 ലക്ഷം രൂപയുടെ പദ്ധതിക്ക് സർക്കാർ അനുമതി. വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുള്ള അതിഥി മന്ദിരമായ രാമനിലയത്തിലെ അടുക്കള നവീകരണ പ്രവൃത്തികൾ നടപ്പാക്കാൻ ഊരാളുങ്കൽ ലേബർ കോണ്‍ട്രാക് ട് സൊസൈറ്റിയെ ഏൽപ്പിച്ച് ഉത്തരവും ഇറക്കി. നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്പോൾ തുക ഒരു കോടിക്കു മുകളിലെത്തുമെന്നാണു കരുതുന്നത്.