കുണ്ടന്നൂരിലേത് കുറുവാസംഘം; ഉറക്കം നഷ്ടപ്പെട്ട് എറണാകുളം
Monday, November 18, 2024 6:22 AM IST
കൊച്ചി: ആലപ്പുഴയിലെ കവര്ച്ചാക്കേകൊച്ചി: ആലപ്പുഴയിലെ കവര്‍ച്ചാക്കേസില്‍ കുണ്ടന്നൂരില്‍നിന്നു പിടിയിലായ പ്രതികള്‍ കുപ്രസിദ്ധ മോഷണസംഘമായ കുറുവാസംഘത്തിലെ അംഗങ്ങളാണെന്നു തെളിഞ്ഞതോടെ എറണാകുളം ജില്ലയിലെ ജനം ഭീതിയിൽ. സില് കുണ്ടന്നൂരില്‍നിന്നു പിടിയിലായ പ്രതികള്‍ കുപ്രസിദ്ധ മോഷണസംഘമായ കുറുവാസംഘത്തിലെ അംഗങ്ങളാണെന്നു തെളിഞ്ഞതോടെ എറണാകുളം ജില്ലയിലെ ജനം ഭീതിയിൽ. പിടിയിലായ പ്രതികളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ പ്രകാരം 14 പേരാണു മോഷണത്തിനായി കേരളത്തിലെത്തിയത്.
ഇതില്‍ ഏഴുപേര്‍ മൂന്നു മാസംമുമ്പ് കുണ്ടന്നൂര്‍ പാലത്തിനടിയില്‍ താമസമാക്കിയിരുന്നു. മീന്‍പിടിത്തത്തിന്റെ മറവിലാണു സംഘം മോഷണം നടത്തിവന്നിരുന്നത്. കേസുകളെത്തുടര്‍ന്ന് അഞ്ചുപേരെ മരട് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംഘത്തിലെ രണ്ടുപേര്‍ പോലീസ് പിടിയിലായത്. അടുത്തിടെ പറവൂരിലും ഒന്നിലധികം വീടുകളില്‍ മോഷണശ്രമം നടന്നിരുന്നു. എന്നാല്‍ ഇതു കുറുവാ സംഘമാണെന്ന് പോലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
മോഷണക്കേസുകള്‍ പെരുകിയതോടെ ഭീതിയിലായിരിക്കുകയാണു പൊതുജനം. ജാഗ്രതാനിര്‍ദേശമുള്ളതിനാല്‍ കൊച്ചി നഗരത്തിനു പുറമെ എറ ണാകുളം ജില്ലയുടെ പല ഭാഗങ്ങളിലും രാത്രികാല പട്രോളിംഗും മറ്റും പോലീസ് വ്യാപകമാക്കിയിട്ടുണ്ട്. നഗരത്തിലെ സുരക്ഷയ്ക്കായി കൂടുതല്‍ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ബസ്സ്റ്റോപ്പുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ഉള്‍പ്പെടെ പട്രോളിംഗ് നടത്തുന്നുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങള്‍, കുറ്റിക്കാടുകള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളിലും പരിശോധന തുടരുകയാണ്.
പകല്‍ കണ്ടുവച്ച് രാത്രി കവർച്ച
വീടുകള്‍ പകല്‍സമയത്തു നോക്കിവച്ച് രാത്രിയിൽ മോഷണം നടത്തുന്നതാണ് കുറുവാ സംഘത്തിന്റെ രീതി. സാധാരണ വീടുകളാണ് ലക്ഷ്യമിടുന്നത്. അംഗങ്ങള്‍ കുറവുള്ള വീടുകളും പിൻവശത്തെ വാതിലുകള്‍ ദുര്‍ബലമായ വീടുകളും മോഷണത്തിനായി തെരഞ്ഞെടുക്കും. അടുത്തുള്ള വലിയ വീടുകള്‍ ലക്ഷ്യംവയ്ക്കില്ല. വീടുകളുടെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു പ്രവേശിക്കും. ഇരുമ്പുകമ്പിയോ മറ്റ് ആയുധങ്ങളോ ഇവരുടെ കൈവശമുണ്ടാകും. വാതിലിന്റെ കുറ്റി തകര്‍ക്കാന്‍ ഈ ആയുധം ഉപയോഗിക്കും. വീട്ടുകാര്‍ എതിര്‍ത്താല്‍ ഇതേ ആയുധം ഉപയോഗിച്ച് ആക്രമിക്കും. രണ്ടുപേര്‍ വീതമാകും കവര്‍ച്ചയ്ക്ക് എത്തുക. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വീടുകളുടെ പിന്‍വാതിലിന്റെ അടക്കം സുരക്ഷ ഉറപ്പാക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്കുന്നു.
സിസിടിവി വിഷയമല്ല
സിസിടിവി കാമറകള്‍ കുറുവാസംഘം കാര്യമാക്കാറേയില്ല. മോഷണം തടയാൻ ശ്രമിക്കുന്നവരെ കൊല്ലാനും സംഘത്തിനു മടിയില്ല. ചെറുപ്പക്കാര്‍ മുതല്‍ 55 പിന്നിട്ടവർവരെ സംഘത്തിലുണ്ട്. അഭ്യാസങ്ങള്‍ പഠിച്ച ഇവരെ പെട്ടെന്നു കീഴ്പ്പെടുത്താന്‍ കഴിയില്ല. മോഷണത്തിന് ആറു മാസം മുമ്പ് തന്നെ ഇവര്‍ തമ്പടിച്ച സ്ഥലത്ത് നിന്നു മാറും. പിന്നീട് മടങ്ങിയെത്തി കവര്‍ച്ച നടത്തുന്നതാണു രീതി. ഇവര്‍ തമ്പടിച്ചതിന് പത്തു കിലോമീറ്ററെങ്കിലും മാറിയായിരിക്കും കവര്‍ച്ച .
തെളിവെടുപ്പ് നടത്തി
മുഹമ്മ: ആലപ്പുഴയെ ഭീതിയിലാഴ്ത്തിയ കറുവാ സംഘത്തിലെ പ്രധാനിയായ തമിഴ്നാട് സ്വദേശി സന്തോഷ് ശെൽവനെ (25) മണ്ണഞ്ചേരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം പോലീസ് ജീപ്പിൽ നിന്ന് വിലങ്ങോടെ രക്ഷപ്പെട്ട ഇയാളെ കുണ്ടന്നൂരിലെ ചതുപ്പിൽ നിന്ന് സാഹസികമായി പിടികൂടിയാണ് മണ്ണഞ്ചേരിയിൽ എത്തിച്ചത്.
മണ്ണഞ്ചേരി , കോമളപുരം, കളർകോട് മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളാൽ ഇവർ പല വീടുകളിലും മോഷണം നടത്തിയിരുന്നു. ഇവർ ഓടിപ്പോകുന്ന ദൃശ്യങ്ങൾ സി സി ടി വി ക ളിൽ പതിഞ്ഞിരിന്നു. ആലപ്പുഴയിൽ എത്തിച്ച ശേഷം സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞ വേഷങ്ങൾ ധരിപ്പിച്ച് വീണ്ടും വീഡിയോ എടുത്തു. രണ്ട് ദൃശ്യങ്ങളിലേയും ആകാരവടിവും അടയാളങ്ങളും പരിശോധിച്ചു. മോഷണം നടന്ന വീടുകളിലെ ആൾക്കാർക്ക് മുന്നിൽ നിർത്തിയും തെളിവെടുത്തു. 30 ഓളം കേസുകളിൽ പ്രതിയായ ഇയാൾ മോഷണം കുലത്തൊഴിലായി കാണുന്ന ആളാണ്.