റബര്‍ വില: എന്‍എഫ്ആര്‍പിഎസ് ഉപവസിക്കും
Sunday, November 17, 2024 1:52 AM IST
കോട്ടയം: റബര്‍ വിലയിടിവില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നാവശ്യപ്പെട്ടു എന്‍എഫ്ആര്‍പിഎസ് ദേശീയാധ്യക്ഷന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളി ഉപവസിക്കും.
റബര്‍ വിലയിടിവിനു കാരണം അനിയന്ത്രിതമായ ഇറക്കുമതിയാണ്. ഇറക്കുമതിയിലൂടെ ടയര്‍ കമ്പനികള്‍ ആവശ്യത്തിലധികം റബര്‍ സ്റ്റോക്ക് ചെയ്തുകഴിഞ്ഞു.
ടയര്‍ കമ്പനികള്‍ ഇന്ത്യന്‍ റബര്‍ കര്‍ഷകരില്‍ നിന്നും റബര്‍ വാങ്ങാതെ മാറിനില്‍ക്കുന്നത് വിലയിടിവിന് മറ്റൊരു കാരണമാണ്. ഇക്കാര്യങ്ങളില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയുണ്ടാകണമെന്നാവശ്യപ്പെട്ട് എന്എഫ്ആര്പി എസ് ദേശീയ പ്രസിഡന്റ് ജോര്‍ജ് ജോസഫ് വാതപ്പള്ളി 21ന് രാവിലെ 10 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവാസ സമരം നടത്തും. പി.സി. തോമസ് ഉദ്ഘാടനം ചെയ്യും.
റബര്‍ ബോര്‍ഡ് മുന്‍ ചെയര്മാന് പി.സി. സിറിയക്ക്, രാഷ്ട്രീയ കിസാന്‍ മഹാസംഘ് ചെയര്മാന് ബിനോയ് തോമസ്, കേരളദേശം പാര്‍ട്ടി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ഇട്ടന്‍, ജോണ്‍ പൗലോസ്, കെ.പി. ഏലിയാസ്, കൊട്ടാരക്കര സാദാനന്ദന്, പ്രതീപ് കുമാര്‍ മാര്‍ത്താണ്ഡം, പി.കെ. കുര്യാക്കോസ്, രാജന് ഫിലിപ്സ് മംഗലാപുരം, കെപിപി നമ്പ്യാര്‍, ഹരിദാസന് കല്ലടിക്കോട്, രാജന് മടിക്കൈ തുടങ്ങി കര്‍ഷക നേതാക്കള്‍ ഉപവാസസമരത്തില്‍ പങ്കെടുത്തു പ്രസംഗിക്കും.