തി​​രു​​വ​​ന​​ന്ത​​പു​​രം: ജ്യോ​​തി​​ഷ പ​​ണ്ഡി​​ത​​ൻ പൂ​​ഞ്ഞാ​​ർ മി​​ത്ര​​ൻ ന​​ന്പൂ​​തി​​രി​​പ്പാ​​ട് (96) അ​​ന്ത​​രി​​ച്ചു. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ര​​ണ്ടി​ന് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം.

നെ​​ട്ട​​യം മ​​ണി​​ക​​ണ്ഠേ​​ശ്വ​​ര​​ത്തു​​ള്ള മ​​ക​​ളു​​ടെ വ​​സ​​തി​​യി​​ൽ​​നി​​ന്നു മൃ​​ത​​ദേ​​ഹം ഇ​​ന്നു പു​​ല​​ർ​​ച്ചെ ജ​​ന്മ​​നാ​​ടാ​​യ തൃ​​പ്പൂ​​ണി​​ത്തു​​റ എ​​രൂ​​രി​​ലെ എ​​ളം​​പ്ര​​ക്കോ​​ട​​ത്തു മ​​ന​​യി​​ൽ കൊ​​ണ്ടു​​വ​​രും. തു​ട​ർ​ന്ന് ത​​റ​​വാ​​ട്ടു​​വ​​ള​​പ്പി​​ൽ സം​​സ്ക​​രി​​ക്കും.

ഭാ​​ര്യ: പൂ​​ഞ്ഞാ​​ർ കോ​​വി​​ല​​ക​​ത്ത് പ​​രേ​​ത​​യാ​​യ ഭ​​വാ​​നി​​ത്ത​​ന്പു​​രാ​​ട്ടി. മ​​ക്ക​​ൾ: മ​​ഞ്ജു​​ള വ​​ർ​​മ (കാ​​ത്ത​​ലി​​ക് സി​​റി​​യ​​ൻ ബാ​​ങ്ക്), അ​​ജ​​യ​​വ​​ർ​​മ രാ​​ജ (ഏ​​ഷ്യാ​​നെ​​റ്റ്), ര​​ഞ്ജി​​നി വ​​ർ​​മ. മ​​രു​​മ​​ക്ക​​ൾ: മോ​​ഹ​​ന​​വ​​ർ​​മ (പാ​​ലി​​യേ​​ക്ക​​ര കൊ​​ട്ടാ​​രം, തി​​രു​​വ​​ല്ല), ര​​സി​​കാ​​വ​​ർ​​മ (പൂ​​ക്കോ​​ട്ടു മ​​ഠം, ഇ​​ട​​പ്പ​​ള്ളി), ശി​​വ​​പ്ര​​സാ​​ദ് വ​​ർ​​മ (റി​​ട്ട. എ​​ഫ്ആ​​ർ​​സി​​ടി, കൊ​​ടു​​ങ്ങ​​ല്ലൂ​​ർ കോ​​വി​​ല​​കം).


പ്ര​​മു​​ഖ​​രു​​ടെ ജ്യോ​​തി​​ഷ ഉ​​പ​​ദേ​​ഷ്ടാ​​വാ​​യി​​രു​​ന്നു മി​ത്ര​ൻ ന​ന്പൂ​തി​രി​പ്പാ​ട് . സി​​നി​​മ, സാ​​ഹി​​ത്യ,രാ​​ഷ്ട്രീ​​യ രം​​ഗ​​ത്തു​​ള്ള പ്ര​​മു​​ഖ​​ർ മി​​ത്ര​​ൻ ന​​ന്പൂ​​തി​​രി​​പ്പാ​​ടി​​ന്‍റെ സ​​ന്ദ​​ർ​​ശ​​ക​​രാ​​യി​​രു​​ന്നു. സ്വ​​ദേ​​ശം തൃ​​പ്പൂ​​ണി​​ത്തു​​റ​​യാ​​യി​​രു​​ന്നു​​വെ​​ങ്കി​​ലും പൂ​​ഞ്ഞാ​​ർ കാ​​ഞ്ഞി​​ര​​മ​​റ്റം കൊ​​ട്ടാ​​ര​​ത്തി​​ലെ ഭ​​വാ​​നി ത​​ന്പു​​രാ​​ട്ടി​​യെ 1956ൽ ​​വി​​വാ​​ഹം ക​​ഴി​​ച്ച​​തോ​​ടെ പൂ​​ഞ്ഞാ​​റ്റി​​ലാ​​യി​രു​ന്നു താ​​മ​​സം.