കൊ​​​​ല്ലം: റെ​​​​യി​​​​ൽ ട്രാ​​​​ക്കു​​​​ക​​​​ളി​​​​ലും പ്ലാ​​​​റ്റ്ഫോ​​​​മു​​​​ക​​​​ളി​​​​ലും ഓ​​​​ടു​​​​ന്ന ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ലും ‘റീ​​​​ൽ​​​​സ് ’ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഇ​​​​നി മു​​​​ത​​​​ൽ പി​​​​ടി​​​​വീ​​​​ഴും.​​​ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ളി​​​​ൽ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ വീ​​​​ഡി​​​​യോ രം​​​​ഗ​​​​ങ്ങ​​​​ൾ ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ എ​​​​ടു​​​​ക്കാ​​​​ൻ റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ സു​​​​ര​​​​ക്ഷാ വി​​​​ഭാ​​​​ഗം എ​​​​ല്ലാ സോ​​​​ണു​​​​ക​​​​ൾ​​​​ക്കും അ​​​​ടി​​​​യ​​​​ന്ത​​​ര നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് കേ​​​​സെ​​​​ടു​​​​ക്കാ​​​​നാ​​​​ണ് റെ​​​​യി​​​​ൽ​​​​വേ സം​​​​ര​​​​ഷ​​​​ണ സേ​​​​ന​​​​യ്ക്കും (ആ​​​​ർ​​​​പി​​​​എ​​​​ഫ്) ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് റെ​​​​യി​​​​ൽ​​​​വേ പോ​​​​ലീ​​​​സി​​​​നും (ജി​​​​ആ​​​​ർ​​​​പി) നി​​​​ർ​​​​ദേ​​​​ശം ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ​​​


ഇ​​​​ത്ത​​​​രം റീ​​​​ൽ​​​​സ് ചി​​​​ത്രീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ എ​​​​ല്ലാ പ​​​​രി​​​​ധി​​​​ക​​​​ളും ലം​​​​ഘി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​വ​​​​ർ റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ സു​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ല്ലു​​​​വി​​​​ളി​ ഉ​​​​യ​​​​ർ​​​​ത്തു​​​​ന്നെ​​​ന്നും നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

വേ​​​​ഗ​​​​ത്തി​​​​ൽ ഓ​​​​ടു​​​​ന്ന ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ൽ അ​​​​തി​​​​സാ​​​​ഹ​​​​സി​​​​ക​​​​മാ​​​​യ സ്റ്റ​​​​ണ്ട് രം​​​​ഗ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി ഇ​​​​വ​​​​ർ നൂ​​​​റു ക​​​​ണ​​​​ക്കാ​​​​യ യാ​​​​ത്ര​​​​ക്കാ​​​​രെ​​​​യും ഭീ​​​​തി​​​​യു​​​​ടെ മു​​​​ൾ​​​​മു​​​​ന​​​​യി​​​​ൽ നി​​​​ർ​​​​ത്തു​​​​ക​​​​യാ​​​​ണ്. ട്രെ​​​​യി​​​​നു​​​​ക​​​​ൾ​​​​ക്ക് സ​​​​മീ​​​​പം നി​​​​ന്ന് സെ​​​​ൽ​​​​ഫി എ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ൽ ആ​​​​ളു​​​​ക​​​​ൾ മ​​​​രി​​​​ക്കു​​​​ന്ന സം​​​​ഭ​​​​വ​​​​ങ്ങ​​​​ളും അ​​​​നു​​​​ദി​​​​നം വ​​​​ർ​​​​ധി​​​​ച്ചു വ​​​​രു​​​​ന്നു.