പാ​​​ല​​​ക്കാ​​​ട്: പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ ഒ​​​പ്പ​​​ത്തി​​​നൊ​​​പ്പം എ​​​ന്ന​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട് മൂ​​​ന്നു മു​​​ന്ന​​​ണി​​​ക​​​ളും വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​മു​​​ണ്ടാ​​​ക്കു​​​ന്പോ​​​ൾ തീ​​​ർ​​​ച്ച​​​യാ​​​യും ഉ​​​റ​​​പ്പി​​​ക്കാം; പാ​​​ല​​​ക്കാ​​​ട്ടെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പൊ​​​ടി​​​പാ​​​റും. അ​​​ര​​​യും​​​ ത​​​ല​​​യും മു​​​റു​​​ക്കി നേ​​​താ​​​ക്ക​​​ളും അ​​​ണി​​​ക​​​ളും രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യ​​​താ​​​ണ് ഒ​​​രി​​​ക്ക​​​ലു​​​മി​​​ല്ലാ​​​ത്ത പോ​​​രാ​​​ട്ട​ ആ​​​വേ​​​ശം പാ​​​ല​​​ക്കാ​​​ടി​​​നു പ​​​ക​​​ർ​​​ന്നു​​​ന​​​ൽ​​​കി​​​യ​​​ത്.

ഞാ​​​യ​​​റാ​​​ഴ്ച​​​ത്തെ അ​​​വ​​​സാ​​​ന അ​​​വ​​​ധി​​​ദി​​​ന​​​വും അ​​​വ​​​സാ​​​ന​​​ലാ​​​പ്പി​​​ലെ പ്ര​​​ചാ​​​ര​​​ണം കൊ​​​ഴു​​​പ്പി​​​ക്കു​​​ന്ന തി​​​ര​​​ക്കി​​​ലാ​​​യി​​​രു​​​ന്നു മു​​​ന്ന​​​ണി​​​സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും. ഇ​​​ന്നു കൊ​​​ട്ടി​​​ക്ക​​​ലാ​​​ശ​​​മാ​​​ണ്, പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന അ​​​ട​​​വു​​​ക​​​ൾ​​​ക്കി​​​ടെ, മാ​​​റി​​​നി​​​ന്നേ​​​ക്കാ​​​വു​​​ന്ന വോ​​​ട്ടു​​​ക​​​ൾ​​​കൂ​​​ടി ഉ​​​റ​​​പ്പി​​​ക്കാ​​​നു​​​ള്ള ത​​​ന്ത്ര​​​ങ്ങ​​​ളും മു​​​ന്ന​​​ണി​​​ക​​​ൾ പ​​​യ​​​റ്റു​​​ന്നു.

നാ​​​ളെ നി​​​ശ​​​ബ്ദ​​​പ്ര​​​ചാ​​​ര​​​ണം. 20നു ​​​പാ​​​ല​​​ക്കാ​​​ട് പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലെ​​​ത്തു​​​ന്പോ​​​ൾ 27 നാ​​​ൾ നീ​​​ണ്ട പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും ആ​​​രോ​​​പ​​​ണ-​​​പ്ര​​​ത്യാ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ല​​​യി​​​രു​​​ത്ത​​​ലാ​​​കും നി​​​ഴ​​​ലി​​​ക്കു​​​ക. പാ​​​ല​​​ക്കാ​​​ട്ടെ പ്ര​​​ചാ​​​ര​​​ണ​​​ച്ചൂ​​​ടും ആ​​​വേ​​​ശ​​​വും വി​​​വാ​​​ദ​​​ങ്ങ​​​ളു​​​മെ​​​ല്ലാം കേ​​​ര​​​ള​​​മൊ​​​ട്ടാ​​​കെ അ​​​ല​​​യ​​​ടി​​​ച്ചി​​​രു​​​ന്നു. ക​​​ല്പാ​​​ത്തി ര​​​ഥോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ​​​ മാ​​​ത്രം നീ​​​ട്ടി​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം തേ​​​രു​​​കാ​​​റ്റി​​​നെ​​​പ്പോ​​​ലെ വി​​​വാ​​​ദ​​​ച്ചൂ​​​ടി​​​നും ശ​​​മ​​​ന​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ക​​​ന​​​ത്ത പോ​​​ളിം​​​ഗ് ത​​​ന്നെ​​​യാ​​​ണു മൂ​​​ന്നു മു​​​ന്ന​​​ണി​​​ക​​​ളും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. വാ​​​നോ​​​ളം പ്ര​​​തീ​​​ക്ഷ​​​യി​​​ൽ​​ത്ത​​​ന്നെ മു​​​ന്നേ​​​റു​​​ന്ന മു​​​ന്ന​​​ണി​​​ക​​​ൾ​​​ക്ക് 23ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​വി​​​ധി നി​​​ർ​​​ണാ​​​യ​​​കം​​​ത​​​ന്നെ​​​യാ​​​ണ്. ഏ​​​റെ​​​ക്കാ​​​ലം കേ​​​ര​​​ള​​​മൊ​​​ട്ടാ​​​കെ ച​​​ർ​​​ച്ച ചെ​​​യ്തേ​​​ക്കാ​​​വു​​​ന്ന രാ​​ഷ്‌​​ട്രീ​​​യ കൊ​​​ടു​​​ങ്കാ​​​റ്റി​​​നാ​​​കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ഫ​​​ലം നാ​​​ന്ദി​​​ കു​​​റി​​​ക്കു​​​ക.

തി​​​രി​​​ഞ്ഞു​​​കൊ​​​ത്തി​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ

പാ​​​ല​​​ക്കാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ, എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി സി.​​​ കൃ​​​ഷ്ണ​​​കു​​​മാ​​​ർ, എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ഡോ.​​​ പി.​​​സ​​​രി​​​ൻ എ​​​ന്നി​​​വ​​​ർ ത​​​മ്മി​​​ലു​​​ള്ള ത്രി​​​കോ​​​ണ​​​മ​​​ത്സ​​​രം ശ​​​ക്ത​​​മാ​​​ണ്. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​യ​​​തി​​​നാ​​​ൽ ദേ​​​ശീ​​​യ​​​നേ​​​താ​​​ക്ക​​​ളു​​​ടെ ഒ​​​ഴു​​​ക്കു കു​​​റ​​​വാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന​​​ നേ​​​താ​​​ക്ക​​​ൾ നേ​​​രി​​​ട്ടെ​​​ത്തി​​​യാ​​​ണു പ്ര​​​ചാ​​​ര​​​ണം കൊ​​​ഴു​​​പ്പി​​​ച്ച​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വു​​​മ​​​ട​​​ക്കം മു​​​ന്ന​​​ണി​​​ക​​​ളി​​​ലെ പ്ര​​​മു​​​ഖ​​​ർ രം​​​ഗ​​​ത്തെ​​​ത്തി.

രാ​​​ഷ്‌​​ട്രീ​​യ എ​​​തി​​​രാ​​​ളി​​​ക​​​ൾ​​​ക്കു​​​ നേ​​​രേ പ​​​ര​​​സ്പ​​​രം പ്ര​​​യോ​​​ഗി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ പ​​​ല​​​പ്പോ​​​ഴും തി​​​രി​​​ച്ച​​​ടി​​​ക്കു​​​ന്ന കാ​​​ഴ്ച​​​യും പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ടെ ക​​​ണ്ടു. താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തു ക​​​യ​​​റി​​​യു​​​ള്ള പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​യും പാ​​​ല​​​ക്കാ​​​ടി​​​നു മു​​​ൻ​​​ അ​​​നു​​​ഭ​​​വ​​​മി​​​ല്ലാ​​​ത്ത കാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു. സ്ഥാ​​​നാ​​​ർ​​​ഥി​​​നി​​​ർ​​​ണ​​​യം, ക​​​ള്ള​​​പ്പ​​​ണം ട്രോ​​​ളി​​​വി​​​വാ​​​ദം, ഹോ​​​ട്ട​​​ൽ റെ​​​യ്ഡ്, മ​​​റു​​​ക​​​ണ്ടം​​​ചാ​​​ട​​​ൽ, വി​​​വാ​​​ദ​​​ക​​​ത്തു​​​ക​​​ൾ, പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ, സ്പി​​​രി​​​റ്റ്, വ്യാ​​​ജ​​​വോ​​​ട്ട്, ഇ​​​ര​​​ട്ട​​​വോ​​​ട്ട്, കൈ​​​കൊ​​​ടു​​​ക്ക​​​ൽ, കൈ​​​കൊ​​​ടു​​​ക്കാ​​​തി​​​രി​​​ക്ക​​​ൽ, നേ​​​താ​​​ക്ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​വും അ​​​സാ​​​ന്നി​​​ധ്യ​​​വും, ആ​​​ത്മ​​​ക​​​ഥ, മു​​​ന​​​ന്പം വി​​​ഷ​​​യ​​​വു​​​മ​​​ട​​​ക്കം പാ​​​ല​​​ക്കാ​​​ട്ട് ച​​​ർ​​​ച്ച​​​ചെ​​​യ്യാ​​​തെ​ പോ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ കു​​​റ​​​വാ​​​യി​​​രു​​​ന്നു. പ​​​ര​​​സ്പ​​​രാ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ പ​​​ല​​​പ്പോ​​​ഴും തി​​​രി​​​ഞ്ഞു​​​കൊ​​​ത്തി​​​യ​​​തും പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു കൊ​​​ഴു​​​പ്പു​​​കൂ​​​ട്ടി.


ഇ​​​തി​​​നി​​​ടെ ആ​​​കെ ച​​​ർ​​​ച്ച​​​യി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ച ജ​​​ന​​​കീ​​​യ​​​വി​​​ഷ​​​യം നെ​​​ല്ലു​​​സം​​​ഭ​​​ര​​​ണ​​​ത്തി​​​ലെ​​​യും വി​​​ല​​​വി​​​ത​​​ര​​​ണ​​​ത്തി​​​ലെ​​​യും പാ​​​ക​​​പ്പി​​​ഴ​​​ക​​​ൾ​​​ മാ​​​ത്രം. അ​​​തും ക​​​ർ​​​ഷ​​​ക​​​ർ രോ​​​ഷം​​​കൊ​​​ണ്ട​​​തോ​​​ടെ​​​യാ​​​ണു മു​​​ന്ന​​​ണി​​​ക​​​ൾ ച​​​ർ​​​ച്ച​​​യാ​​​ക്കി​​​യ​​​ത്.

തു​​​ട​​​ർ​​​ന്ന ട്വി​​​സ്റ്റു​​​ക​​​ൾ

ട്വി​​​സ്റ്റു​​​ക​​​ൾ നി​​​റ​​​ഞ്ഞ​​​താ​​​യി​​​രു​​​ന്നു പാ​​​ല​​​ക്കാ​​​ട്ടെ പ്ര​​​ചാ​​​ര​​​ണ​​​രം​​​ഗം. ക​​​ത്തു​​​വി​​​വാ​​​ദം മ​​​റി​​​ക​​​ട​​​ന്ന് യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ആ​​​ദ്യ​​​മേ ക​​​ളം​​​പി​​​ടി​​​ച്ച​​​പ്പോ​​​ൾ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ലെ ആ​​​ദ്യ​​​ട്വി​​​സ്റ്റു​​​മാ​​​യാ​​​ണ് ഇ​​​ട​​​തു​​​സ്ഥാ​​​നാ​​​ർ​​​ഥി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. ഏ​​​റെ അ​​​നി​​​ശ്ചി​​​ത​​​ങ്ങ​​​ൾ​​​ക്കൊ​​​ടു​​​വി​​​ൽ ദേ​​​ശീ​​​യ​​​ നേ​​​തൃ​​​ത്വം സ്ഥാ​​​നാ​​​ർ​​​ഥി​​​യെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ ബി​​​ജെ​​​പി​​​ക്കും ട്വി​​​സ്റ്റി​​​ലൂ​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി.

പി​​​ന്നീ​​​ട് വി​​​വാ​​​ദ​​​ങ്ങ​​​ൾ ഓ​​​രോ ദി​​​ന​​​വും ആ​​​ളി​​​ക്ക​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​വ​​​സാ​​​ന ട്വി​​​സ്റ്റി​​​ന്‍റെ മേ​​​ൽ​​​ക്കൈ ഇ​​​പ്പോ​​​ൾ യു​​​ഡി​​​എ​​​ഫി​​​നാ​​​ണു ല​​​ഭി​​​ച്ച​​​ത്. ബി​​​ജെ​​​പി​​​യു​​​ടെ ശൗ​​​ര്യ​​​മു​​​ഖ​​​മാ​​​യി​​​രു​​​ന്ന സ​​​ന്ദീ​​​പ് വാ​​​ര്യ​​​രെ പാ​​​ള​​​യി​​​ത്തി​​​ലെ​​​ത്തി​​​ച്ചാ​​​ണു കോ​​​ൺ​​​ഗ്ര​​​സ് അ​​​വ​​​സാ​​​ന ലാ​​​പ്പി​​​നു കൊ​​​ഴു​​​പ്പു​​​കൂ​​​ട്ടി​​​യ​​​ത്.

ഡീ​​​ൽ വി​​​വാ​​​ദം നീ​​​ളും

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ഫ​​​ലം പു​​​റ​​​ത്തുവ​​​ന്നാ​​​ലും പാ​​​ല​​​ക്കാ​​​ട് മ​​​ണ്ഡ​​​ലം ഏ​​​റെ​​​ക്കാ​​​ലം കേ​​​ര​​​ള​​​ രാ​​​ഷ്‌​​ട്രീ​​​യ​​​ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ നി​​​റ​​​ഞ്ഞു​​​നി​​​ൽ​​​ക്കു​​​മെ​​​ന്നു​​​റ​​​പ്പി​​​ക്കാം. ഇ​​​തി​​​ൽ പ്ര​​​ധാ​​​നം ഡീ​​​ൽ വി​​​വാ​​​ദം​​​ത​​​ന്നെ. വി​​​ജ​​​യി​​​ക്കു​​​ന്ന​​​ത് ആ​​​രാ​​​യാ​​​ലും ര​​​ണ്ടാം​​​സ്ഥാ​​​ന​​​വും ഡീ​​​ൽ​​​വി​​​വാ​​​ദ​​​വു​​​മെ​​​ല്ലാം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ഫ​​​ലം വ​​​ന്നു​​​ക​​​ഴി​​​ഞ്ഞും ഏ​​​റെ​​​ക്കാ​​​ലം ച​​​ർ​​​ച്ച​​​യാ​​​കും. വ​​​ട​​​ക​​​ര​​​യി​​​ലെ സ​​​ഹാ​​​യ​​​ത്തി​​​നു​​​പ​​​ക​​​ര​​​മാ​​​യി പാ​​​ല​​​ക്കാ​​​ട്ട് സ​​​ഹാ​​​യ​​​മെ​​​ന്ന ഡീ​​​ലാ​​​ണ് കോ​​​ൺ​​​ഗ്ര​​​സും ബി​​​ജെ​​​പി​​​യും ത​​​മ്മി​​​ലു​​​ള്ള​​​തെ​​​ന്നു സി​​​പി​​​എം ആ​​​രോ​​​പി​​​ക്കു​​​ന്നു. ത​​​ദ്ദേ​​​ശ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ല​​​ക്കാ​​​ട് ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ ബി​​​ജെ​​​പി​​​ക്കു തു​​​ട​​​ർ​​​ഭ​​​ര​​​ണ​​​സാ​​​ധ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​ണു ഡീ​​​ലെ​​​ന്നും സി​​​പി​​​എം പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്നു.

എ​​​ന്നാ​​​ൽ, ഡീ​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫും ബി​​​ജെ​​​പി​​​യും ത​​​മ്മി​​​ലാ​​​ണെ​​​ന്ന് യു​​​ഡി​​​എ​​​ഫ് വാ​​​ദി​​​ക്കു​​​ന്നത്. സി​​​പി​​​എം പാ​​​ർ​​​ട്ടി​​​സ്ഥാ​​​നാ​​​ർ​​​ഥി​​​യെ നി​​​ർ​​​ത്താ​​​തെ മു​​​ന്പു പാ​​​ർ​​​ട്ടി​​​യെ വെ​​​ല്ലു​​​വി​​​ളി​​​ച്ചു​​​ന​​​ട​​​ന്ന​​​യാ​​​ളെ സ്വ​​​ത​​​ന്ത്ര​​​ പ​​​രി​​​വേ​​​ഷ​​​ത്തി​​​ൽ രം​​​ഗ​​​ത്തി​​​റ​​​ക്കു​​​ന്ന​​​തു ബി​​​ജെ​​​പി​​​യെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​ണെ​​​ന്നാ​​​ണു യു​​​ഡി​​​എ​​​ഫ് പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഡീ​​​ൽ ആ​​​രു ത​​​മ്മി​​​ലാ​​​യി​​​രു​​​ന്നെ​​​ന്നു വോ​​​ട്ടെ​​​ടു​​​പ്പു​​​ഫ​​​ലം വ​​​രു​​​ന്പോ​​​ൾ തി​​​രി​​​ച്ച​​​റി​​​യാ​​​മെ​​​ന്നു ബി​​​ജെ​​​പി​​​യും പ​​​റ​​​യു​​​ന്നു.