തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ്യാ​​​​ജ​​​​പ്ര​​​​മാ​​​​ണം നി​​​​ർ​​​​മി​​​​ച്ചു ഭൂ​​​​മി കൈ​​​​യേ​​​​റാ​​​​ൻ കൂ​​​​ട്ടു​​​​നി​​​​ന്നെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ൽ കൊ​​​​ല്ലം വി​​​​ള​​​​ക്കു​​​​ടി മു​​​​ൻ വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സ​​​​ർ ആ​​​​ർ. ഹ​​​​രി​​​​കു​​​​മാ​​​​ർ, മു​​​​ൻ സ്പെ​​​​ഷ​​​​ൽ വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സ​​​​ർ ആ​​​​ർ. ര​​​​വീ​​​​ഷ് എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് സ​​​​സ്പെ​​​​ൻ​​​​ഷ​​​​ൻ. വി​​​​ള​​​​ക്കു​​​​ടി സ്വ​​​​ദേ​​​​ശി കെ. ​​​​അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യെ തു​​​​ട​​​​ർ​​​​ന്ന് റ​​​​വ​​​​ന്യു വ​​​​കു​​​​പ്പി​​​​ന്‍റെ ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​ജി​​​​ല​​​​ൻ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി ലാ​​​​ൻ​​​​ഡ് റ​​​​വ​​​​ന്യു ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​ക്ക് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഇരുവരെയും യും സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​ത്.


ഹ​​​​രി​​​​കു​​​​മാ​​​​റും ര​​​​വീ​​​​ഷും ഭൂ​​​​മി ത​​​​രം​​​​മാ​​​​റ്റി സാ​​​​ക്ഷ്യ​​​​പ​​​​ത്ര​​​​വും സ്കെ​​​​ച്ചു​​​​മു​​​​ണ്ടാ​​​​ക്കി ന​​​​ൽ​​​​കിയതായും വ്യാ​​​​ജ​​​​ ത​​​​ണ്ടപ്പേ​​​​രു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​ക്കി ഭൂ​​​​മി ക്ര​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി പോ​​​​ക്കു​​​​വ​​​​ര​​​​വു ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും ക​​​​ണ്ടെ​​​​ത്തി​​​യി​​​രു​​​ന്നു.