പാ​​​ല​​​ക്കാ​​​ട്: സാ​​​ദി​​​ഖ​​​ലി ത​​​ങ്ങ​​​ൾ ജ​​​മാ ​​​അ​​​ത്തെ ഇസ്‌ലാമി​​​യു​​​ടെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ അ​​​നു​​​യാ​​​യി​​​യെ​​​പ്പോ​​​ലെ പെ​​​രു​​​മാ​​​റു​​​ക​​​യാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. പാ​​​ല​​​ക്കാ​​​ട്ടെ ക​​​ണ്ണാ​​​ടി​​​യി​​​ൽ ന​​​ട​​​ന്ന എ​​​ൽ​​​ഡി​​​എ​​​ഫ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ൺ​​​വ​​​ൻ​​​ഷ​​​നി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ​​​ന്ദീ​​​പ് വാ​​​ര്യ​​​ർ ത​​​ങ്ങ​​​ളെ കാ​​​ണാ​​​ൻ​​​ പോ​​​യ​​​തി​​​ന​​​ക്കു​​​റി​​​ച്ചാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ക​​​ര​​​ണം.

നേ​​​ര​​​ത്തേ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ത​​​ങ്ങ​​​ൾ​​​മാ​​​ർ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വ​​​ലി​​​യ ആ​​​ദ​​​ര​​​വും ബ​​​ഹു​​​മാ​​​ന​​​വും നേ​​​ടി​​​യ​​​വ​​​രാ​​​യി​​​രു​​​ന്നു. സാ​​​ദി​​​ഖ​​​ലി ത​​​ങ്ങ​​​ൾ അ​​​ങ്ങ​​​നെ​​​യ​​​ല്ല. ഇ​​​ന്ന​​​ലെ​​​വ​​​രെ അ​​​യാ​​​ൾ സ്വീ​​​ക​​​രി​​​ച്ച നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ലെ അ​​​മ​​​ർ​​​ഷം ലീ​​​ഗ​​​ണി​​​ക​​​ളി​​​ലും മ​​​തേ​​​ത​​​ര​​​വാ​​​ദി​​​ക​​​ളി​​​ലു​​​മു​​​ള്ള​​​തു പാ​​​ണ​​​ക്കാ​​​ട്ടെ​​​ത്തി ഒ​​​രു സ​​​ന്ദ​​​ർ​​​ശ​​​നം​​​കൊ​​​ണ്ടു മാ​​​റ്റാ​​​നാ​​​വു​​​മോ? സ​​​ന്ദീ​​​പ് വാ​​​ര്യ​​​രു​​​ടെ പേ​​​രു​​​പ​​​റ​​​യാ​​​തെ മു​​​ഖ്യ​​​മ​​​ന്ത്രി ചോ​​​ദി​​​ച്ചു.


സ​​​ന്ദീ​​​പി​​​നെ പാ​​​ർ​​​ട്ടി​​​യി​​​ൽ എ​​​ത്തി​​​ച്ച​​​തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ​​​വ​​​ശം വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​ര​​​സ്യ​​​മാ​​​ക്കു​​​ന്ന നി​​​ല​​​യാ​​​ണു കാ​​​ണു​​​ന്ന​​​ത്. അ​​​വ​​​സ​​​ര​​​വാ​​​ദ​ നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ലൂ​​​ടെ നാ​​​ടി​​​ന്‍റെ പൊ​​​തു അ​​​ന്ത​​​രീ​​​ക്ഷം മാ​​​റ്റി​​​മ​​​റി​​​ക്കാ​​​മെ​​​ന്നു ക​​​രു​​​തേ​​​ണ്ട. യു​​​ഡി​​​എ​​​ഫ് ക്യാ​​​മ്പി​​​നെ ഉ​​​ട​​​നേ പാ​​​ണ​​​ക്കാ​​​ട്ടു പോ​​​കാ​​​ൻ പ്രേ​​​രി​​​പ്പി​​​ച്ച​​​ത് പാ​​​ർ​​​ട്ടി​​​യി​​​ൽ എ​​​ത്തി​​​ച്ച ആ​​​ൾ ഉ​​​യ​​​ർ​​​ത്തു​​​ന്ന ആ​​​ശ​​​ങ്ക മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​ണ്.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കേ​​​ര​​​ള​​​ത്തെ ത​​​ക​​​ർ​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​പ്പോ​​​ഴ​​​ത്തെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രും മു​​​ൻ യു​​​പി​​​എ സ​​​ർ​​​ക്കാ​​​രും പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രെ കൂ​​​ടു​​​ത​​​ൽ പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രാ​​​ക്കു​​​ന്ന ന​​​യം സ്വീ​​​ക​​​രി​​​ച്ച​​​വ​​​രാ​​​ണ്. എ​​​ന്നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​തി​​​ദ​​​രി​​​ദ്ര​​​രെ അ​​​തി​​​ൽ​​​നി​​​ന്നും ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​രു​​​ന്ന ന​​​യ​​​മാ​​​ണു​​​ള്ള​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.