മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ ജാഗ്രത വേണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Monday, November 18, 2024 6:22 AM IST
കൊച്ചി: മുനമ്പത്തേതുപോലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടങ്ങളും നിയമസംവിധാനവും ജാഗ്രത പുലര്‍ത്തണമെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രതിനിധികള്‍ക്കൊപ്പം മുനമ്പം സമരപ്പന്തൽ സന്ദര്‍ശിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പത്തേത് ഏതെങ്കിലും മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ സമരമല്ല. ഇതു മനുഷ്യാവകാശത്തിനുവേണ്ടിയുള്ള സമരമാണ്. ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാകണം. വേദനിക്കുന്ന എല്ലാ മനുഷ്യരുടെയും കൂടെയാണ് ഭാരത കത്തോലിക്ക മെത്രാന്സമിതിയെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.
ഇരിങ്ങാലക്കുട രൂപത വികാരി ജനറലും സിസിഐ ഓര്‍ഗനൈസറുമായ മോണ്‍. ജോളി വടക്കന്‍, സിസിഐ സെക്രട്ടറി ഫാ. രാജു അലക്സ്, ഫ്രാന്‍സിസ് മൂലന്, അഡ്വ. ബിജു കുണ്ടുകുളം എന്നിവര്‍ പ്രസംഗിച്ചു.