വയനാട് ദുരന്തം: കണക്ക് കൊടുത്താൽ കേന്ദ്രഫണ്ട് കിട്ടുമെന്ന് ഗവർണർ
Sunday, November 17, 2024 1:53 AM IST
കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കു സംസ്ഥാനസർക്കാരിന്റെ പക്കലുള്ള ഫണ്ട് ചെലവഴിക്കാൻ തയാറാകുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ചു കൃത്യമായ കണക്കുകൾ ബോധിപ്പിച്ചാൽ കേന്ദ്രത്തിന്റെ ഫണ്ട് ലഭിക്കുമെന്നും ഗവർണർ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.