മുനന്പം ഭൂമി വിഷയം രാജ്യമാകെ നേരിടുന്ന പ്രതിസന്ധിയുടെ ഭാഗം: തുഷാർ വെള്ളാപ്പള്ളി
Monday, November 18, 2024 6:22 AM IST
ചെറായി: മുനമ്പം ഭൂമി വിഷയം മുനമ്പത്തുകാരുടെ മാത്രം പ്രശ്നമല്ല, മറിച്ച് രാജ്യമാകെ നേരിടുന്ന ഒരു പ്രതിസന്ധിയുടെ ഭാഗമാണെന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. മുനമ്പം ഭൂസംരക്ഷണ സമരത്തിനു പിന്തുണ അറിയിച്ച് എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തീരദേശ മനുഷ്യച്ചങ്ങലയ്ക്കുശേഷം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇതു പരിഹരിച്ചേ മതിയാകൂ. സാധാരണ ജനങ്ങൾക്ക് ഇവിടെ ജീവിക്കേണ്ടേ. അതിന് സർക്കാരുകൾ ശക്തമായ നിലപാടെടുക്കണമെന്നാണ് എസ്എൻഡിപിയുടെ ആവശ്യമെന്നും തുഷാർ കൂട്ടിച്ചേർത്തു. വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി .വിജയൻ അധ്യക്ഷത വഹിച്ചു.