ആ​ല​പ്പു​ഴ: ശാ​സ്ത്ര​ലോ​ക​ത്തി​ന്‍റെ വൈ​വി​ധ്യ​ങ്ങ​ളി​ലേ​ക്ക്​ ആ​ല​പ്പു​ഴ​യെ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ കേ​ര​ള സ്കൂ​ൾ ശാ​സ്​​ത്രോ​ത്സ​വം ഇ​ന്ന് സ​മാ​പി​ക്കും.1000 പോ​യ​ിന്‍റു​മാ​യി​ മ​ല​പ്പു​റം ജി​ല്ല​യാ​ണ് മൂ​ന്നാം​നാ​ൾ മു​ന്നി​ട്ടു നി​ൽക്കു​ന്ന​ത്.​ 965 പോ​യ​ിന്‍റു​മാ​യി ക​ണ്ണൂ​ർ ര​ണ്ടാ​മ​തും 952 പോ​യ​ിന്‍റു​മാ​യി കോ​ഴി​​ക്കോ​ട്​ മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്​.

പാ​ല​ക്കാ​ട്​ (930), തൃ​ശൂ​ർ​ (921)​, എ​റ​ണാ​കു​ളം (896), കോ​ട്ട​യം (880), തി​രു​വ​ന​ന്ത​പു​രം (874), കൊ​ല്ലം (864), കാ​സ​ർ​കോ​ഡ്​ (861), വ​യ​നാ​ട്​ (847), ആ​ല​പ്പു​ഴ (845), പ​ത്ത​നം​തി​ട്ട (828), ഇ​ടു​ക്കി (808) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ ജി​ല്ല​ക​ളു​ടെ പോ​യ​ിന്‍റ്​ നി​ല. സ്കൂ​ളു​ക​ളി​ൽ ഇ​ടു​ക്കി കൂ​മ​ൺ​പാ​റ ഫാ​ത്തി​മ മാ​താ ഗേ​ൾ​സ്​ എ​ച്ച്​‌എ​സ്​‌എ​സ്​ 86 പോ​യി​ന്‍റു​മായി മുന്നിലാണ്. വ​യ​നാ​ട്​ ദ്വാ​ര​ക എ​സ്​​എ​ച്ച്​എ​ച്ച്​എ​സ്​എ​സും ഇ​ര​ട്ട​യാ​ർ എ​സ്​ടിഎ​ച്ച്​എ​സും തൊട്ടുപിന്നിലുണ്ട്.


കോ​ന്നി ഗ​വ. എ​ച്ച്​എ​സ്​​എ​സ്​ (79), മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റിൻ​സ്​ ഗേ​ൾ​സ്​ എ​ച്ച്​​എ​സ്​​എ​സ്​ (73), വ​യ​നാ​ട്​ ത​രി​യോ​ട്​ നി​ർ​മ​ല എ​ച്ച്​എ​സ്​ (73), മാ​ന​ന്ത​വാ​ടി ജി​വിഎ​ച്ച്​എ​സ്​​എ​സ്​ (71), കാ​ഞ്ഞ​ങ്ങാ​ട്​ ദു​ർ​ഗ എ​ച്ച്​എ​സ്​എ​സ്​ (69), ഇ​ടു​ക്കി ക​രി​മ​ണ്ണൂ​ർ സെ​ന്‍റ്​ ജോ​സ​ഫ്​​സ്​ എ​ച്ച്​​എ​സ്​​എ​സ്​ (64), ഈ​രാ​റ്റു​പേ​ട്ട മു​സ്​​ലിം​ ഗേ​ൾ​സ്​ എ​ച്ച്​​എ​സ്​എ​സ്​ (63) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ സ്കൂ​ളു​ക​ളു​ടെ പോ​യി​ന്‍റ് നില.