കോ​​​ട്ട​​​യം: ഗു​​​ണ​​​നി​​​ല​​​വാ​​​രം ഇ​​​ല്ലാ​​​ത്ത ഉ​​​പ്പ് വി​​​ല്‍​പ​​​ന​​​യ്ക്കെ​​​ത്തി​​​ച്ച​​​താ​​​യി ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ​​​വ​​​കു​​​പ്പ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ വി​​​ത​​​ര​​​ണ​​​ക്കാ​​​ര്‍​ക്കും ഉ​​​ത്പാ​​​ദ​​​ക​​​ര്‍​ക്കും പി​​​ഴ.

ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​ത്ത ടാ​​​റ്റാ അ​​​യ​​​ഡൈ​​​സ്ഡ് ക്രി​​​സ്റ്റ​​​ല്‍ സോ​​​ള്‍​ട്ട് എ​​​ന്ന ഉ​​​ത്​​​പ​​​ന്നം വി​​​റ്റ​​​തി​​​ന് ഉ​​ത്പാ​​​ദ​​​ക​​​രാ​​​യ മീ​​​നാ​​​ക്ഷി സോ​​​ള്‍​ട്ട് വ​​​ര്‍​ക്ക് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് തൂ​​​ത്തു​​​ക്കുടി എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ന് 1.2 ല​​​ക്ഷം രൂ​​​പ​​​യും മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് ന​​​ട​​​ത്തി​​​യ ടാ​​​റ്റാ ക​​​ണ്‍​സ്യൂ​​​മ​​​ര്‍ പ്രോ​​​ഡ​​​ക്ട്സി​​​ന് ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണ് കോ​​​ട്ട​​​യം സ​​​ബ് ഡി​​​വി​​​ഷ​​​ണ​​​ല്‍ മ​​​ജി​​​സ്ട്രേ​​​റ്റും അ​​​ഡ്ജു​​​ഡി​​​ക്കേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യ ഡി. ​​​ര​​​ഞ്ജി​​​ത് പി​​​ഴ ഈ​​​ടാ​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്.

മ​​​റ്റൊ​​​രു​​​ കേ​​​സി​​​ല്‍ ഗം​​​ഗ അ​​​യ​​​ഡൈ​​​സ്ഡ് ക്രി​​​സ്റ്റ​​​ല്‍ സോ​​​ള്‍​ട്ടി​​​ന്‍റെ ഉ​​​ത്പാ​​​ദ​​​നം, വി​​​ത​​​ര​​​ണം എ​​​ന്നി​​​വ ന​​​ട​​​ത്തി​​​യ​​​തി​​​ന് ബ്രി​​​ല്ല്യ​​​ന്‍റ് സോ​​​ള്‍​ട്ട് റി​​​ഫൈ​​​ന​​​റി​​​ തൂ​​​ത്തു​​​ക്കു​​​ടി എ​​​ന്ന സ്ഥാ​​​പ​​​നം 1,20,000 രൂ​​​പ​​​യും പി​​​ഴ ഈ​​​ടാ​​​ക്കാ​​​നും ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ലേ​​​ബ​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ തെ​​​റ്റാ​​​യി ന​​​ല്‍​കി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ ഹെ​​​ര്‍​ഷേ സോ​​​യാ​​​ മി​​​ല്‍​ക്കി​​​ന്‍റെ വി​​​ല്‍​പ​​​ന ന​​​ട​​​ത്തി​​​യ​​​തി​​​ന് ച​​​ങ്ങ​​​നാ​​​ശേ​​​രി റി​​​ല​​​യ​​​ന്‍​സ് റീ​​​ട്ടെയി​​​ല്‍​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ന് 25,000 രൂ​​​പ​​​യും ഉ​​ത്​​​പാ​​​ദ​​​ക​​​രാ​​​യ ഹെ​​​ര്‍​ഷേ ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ന് 1,10,000 രൂ​​​പ​​​യും പി​​​ഴ​​​യും ഈ​​​ടാ​​​ക്കാ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു.


ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ ഓ​​​ഫീ​​​സ​​​റു​​​ടെ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കാ​​​തെ​​​യും ഭ​​​ക്ഷ്യ​​സു​​​ര​​​ക്ഷാ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​നി​​​യ​​​മം പാ​​​ലി​​​ക്കാ​​​തെ​​​യും വൃ​​​ത്തി​​​ഹീ​​​ന​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ചു​​​വെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ കോ​​​ട്ട​​​യം കു​​​മാ​​​ര​​​ന​​​ല്ലൂ​​​രു​​​ള്ള ത​​​ല​​​ശേ​​​രി റ​​​സ്റ്റ​​​റ​​​ന്‍റ് എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ന് 96,000 രൂ​​​പ​​​യും പി​​​ഴ ചു​​​മ​​​ത്തി.

ഭ​​​ക്ഷ്യസു​​​ര​​​ക്ഷാ ഓ​​​ഫീ​​​സ​​​റു​​​ടെ നി​​​ര്‍​ദേ​​​ശം പാ​​​ലി​​​ക്കാ​​​ത്ത​​​തി​​​നാ​​​ല്‍ 60,000 രൂ​​​പ​​​യും വൃ​​​ത്തി​​​ഹീ​​​ന​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ച​​​തി​​​ന് 25,000 രൂ​​​പ​​​യും കൃ​​​ത്രി​​​മ ഭ​​​ക്ഷ്യ​​​നി​​​റ​​​ങ്ങ​​​ള്‍ സൂ​​​ക്ഷി​​​ച്ച​​​തി​​​ന് 4,500 രൂ​​​പ​​​യും പ്ലാ​​​സ്റ്റി​​​ക് കു​​​പ്പി​​​യി​​​ലു​​​ള്ള കു​​​ടി​​​വെ​​​ള്ളം വെ​​​യി​​​ലേ​​​ല്‍​ക്കും​​​വി​​​ധം പു​​​റ​​​ത്ത് സൂ​​​ക്ഷി​​​ച്ച​​​തി​​​ന് 2,000 രൂ​​​പ​​​യും പ​​​രി​​​ശോ​​​ധ​​​നസ​​​മ​​​യം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​ര​​​ന് 4,500 രൂ​​​പ​​​യു​​​മാ​​​ണ് പി​​​ഴ ചു​​​മ​​​ത്തി​​​യ​​​ത്.

എ​​​ല്ലാ ഭ​​​ക്ഷ്യ​​​വ്യ​​​വ​​​സാ​​​യി​​​ക​​​ളും ത​​​ങ്ങ​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളി​​​ല്‍ ഉ​​​ത്പ​​​ന്നം, സം​​സ്‌​​​ക​​​ര​​​ണം. ഇ​​​റ​​​ക്കു​​​മ​​​തി, വി​​​ത​​​ര​​​ണം, വി​​​ല്‍​പ്പ​​​ന എ​​​ന്നി​​​വ​​​യു​​​ടെ എ​​​ല്ലാ ഘ​​​ട്ട​​​ത്തി​​​ലും ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​നി​​​യ​​​മം 2006 പ്ര​​​കാ​​​ര​​​മു​​​ള്ള ച​​​ട്ട​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തണമെന്നു കോ​​​ട്ട​​​യം ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ എ.​​​എ. അ​​​ന​​​സ് അ​​​റി​​​യി​​​ച്ചു.