വൈ​പ്പി​ൻ: മു​ന​മ്പം ഭൂ​സം​ര​ക്ഷ​ണ സ​മ​ര​ത്തി​നു പി​ന്തു​ണ അ​റി​യി​ച്ച് എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച തീ​ര​ദേ​ശ മ​നു​ഷ്യ​ച്ച​ങ്ങ​ല താ​ക്കീ​താ​യി.

വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ നീ​തി​നി​ഷേ​ധ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം അ​ല​യ​ടി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചെ​റാ​യി ബീ​ച്ച് മു​ത​ൽ മു​ന​മ്പം ബീ​ച്ച് വ​രെ മൂ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം തീ​ർ​ത്ത മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ൽ അ​യ്യാ​യി​ര​ത്തി​ൽ​പ​രം ആ​ളു​ക​ൾ ക​ണ്ണി​ക​ളാ​യി.


വൈ​പ്പി​ൻ എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഒ​ന്പ​ത് യൂ​ണി​യ​നു​ക​ൾ ചേ​ർ​ന്നു സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ൽ വി​വി​ധ രാ​ഷ്‌​ട്രീ​യ-മ​ത- സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ളും അ​ണി​ചേ​ർ​ന്നു. എ​സ്എ​ൻ​ഡി​പി യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.