സന്ദീപ് വാര്യർ മതനിരപേക്ഷ സമൂഹത്തിന് അസ്വീകാര്യൻ: എം.ബി. രാജേഷ്
Monday, November 18, 2024 6:22 AM IST
പാലക്കാട്: സന്ദീപ് വാര്യരെന്ന കാളകൂടവിഷത്തെ കോൺഗ്രസിനു സ്വീകാര്യമായിരിക്കും, പക്ഷേ, കേരളത്തിലെ മതനിരപേക്ഷസമൂഹത്തിന് അസ്വീകാര്യനാണെന്ന് മന്ത്രി എം.ബി. രാജേഷ്. പാലക്കാട് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
വംശഹത്യപ്രസ്താവന നടത്തിയ സന്ദീപ് മാപ്പുപറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പാലക്കാട്ട് സരിൻതരംഗമാണ്. സന്ദീപിന്റെ നീക്കംകൊണ്ട് അതിനെ മറികടക്കാനാവില്ല. കെ. മുരളീധരൻ ഉൾപ്പെടുന്ന കോൺഗ്രസിലെ ഏതാനും നേതാക്കൾക്ക് സന്ദീപിന്റെ പരാമർശങ്ങൾ ബോധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.