ഊ​ട്ടു​തി​രു​നാ​ളി​നു കൊ​ടി​യേ​റി
Saturday, July 20, 2024 1:51 AM IST
വ​ല്ല​ക്കു​ന്ന്: വ​ല്ല​ക്കു​ന്ന് സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ അ​ല്‍​ഫോ​ൻസാ​മ്മ​യു​ടെ മ​ര​ണ​ത്തി​രു​നാ​ളി​ന്‍റെ​യും നേ​ര്‍​ച്ച ഊ​ട്ടി​ന്‍റെ​യും കൊ​ടി​യേ​റ്റം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു.

27 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, തി​രു​ശേ​ഷി​പ്പ് വ​ന്ദ​നം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. തി​രു​നാ​ള്‍ ദി​ന​മാ​യ 28ന് ​രാ​വി​ലെ 7.30 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 2.30 വ​രെ​യാ​ണ് നേ​ര്‍​ച്ച ഊ​ട്ട്. രാ​വി​ലെ 6.30, എ​ട്ട്, 10 എ​ന്നീ സ​മ​യ​ങ്ങ​ളി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന, ല​ദീ​ഞ്ഞ്, തി​രു​ശേ​ഷി​പ്പ് വ​ന്ദ​നം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. അ​ന്നേ​ദി​വ​സം പ​ത്തി​നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജെ​യിം​സ് പ​ള്ളി​പ്പാ​ട്ട് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.


വി​കാ​രി ഫാ. ​സി​ന്‍റോ ആ​ല​പ്പാ​ട്ട്, കൈ​ക്കാ​ര​ന്മാ​രാ​യ പോ​ള്‍ മ​ര​ത്തം​പി​ള്ളി, സോ​ജ​ന്‍ കോ​ക്കാ​ട്ട്, സ​ജി കോ​ക്കാ​ട്ട്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പോ​ള്‍ തൊ​ടു​പ​റ​മ്പി​ല്‍, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ജോ​ഷി കോ​ക്കാ​ട്ട്, ആ​ന്‍റ​ണി ത​ണ്ട്യേ​ക്ക​ല്‍, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ജോ​ണ്‍​സ​ണ്‍ കോ​ക്കാ​ട്ട്, നെ​ല്‍​സ​ണ്‍ കോ​ക്കാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മ​റ്റി​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.