വെ​ള്ള​റ​ക്കാ​ട് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം, മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം സി​സി ​ടി​വിയി​ൽ
Wednesday, September 4, 2024 6:52 AM IST
എ​രു​മ​പ്പെ​ട്ടി: വെ​ള്ള​റ​ക്കാ​ട് സെ​ന്‍റ്് ഫ്രാ​ൻ​സി​സ് സേ​വി​യേ​ഴ്സ് പ​ള്ളി​യി​ലെ ഗ്രോ​ട്ടോ​യി​ലും മ​ന​പ്പ​ടി കു​രി​ശുപ​ള്ളി​യി​ലും മോ​ഷ​ണം. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടിനും 2.45 നും ​ഇ​ട​യ്ക്കാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ ക​ണ്ടെ​ത്തി.

മോ​ഷ​ണം ന​ട​ത്തി മോ​ഷ്ടാ​വ് കു​ന്നം​കു​ളം ഭാ​ഗ​ത്തുനി​ന്നും വ​ട​ക്കാ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്കുന​ട​ന്നുപോ​കു​ന്ന​ ദൃ​ശ്യം കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.​പ​ള്ളി​ക്കുമു​ന്നി​ലു​ള്ള മാ​താ​വി​ന്‍റെ ഗ്രോ​ട്ടോ​യ്ക്കു മു​ന്നി​ലു​ള്ള ര​ണ്ട് ഭ​ണ്ഡാ​ര​ങ്ങ​ളും മ​ന​പ്പ​ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ക​പ്പേ​ള​യി​ലെ ഒ​രു ഭ​ണ്ഡാ​ര​വു​മാ​ണ് കു​ത്തിത്തു​റ​ന്നി​ട്ടു​ള്ള​ത്. മോ​ഷ​ണം ഇ​ന്ന​ലെ വൈ​കീ​ട്ടാ​ണ് ശ്ര​ദ്ധ​യി​ൽപെ​ട്ട​ത്.


തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ വെ​ള്ള​റ​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ലും മ​ര​ത്തം​കോ​ട് മേ​രി​മാ​താ പ​ള്ളി​ക്കുകീ​ഴി​ലു​ള്ള സെ​ന്‍റ് സേ​വി​യ​ർ കു​രി​ശുപ​ള്ളി​യി​ലും ചൊ​വ്വ​ന്നൂ​ർ മാ​വേ​ലി സ്റ്റോ​റി​ലും ക​ള്ളുഷാ​പ്പി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. എ​രു​മ​പ്പെ​ട്ടി, കു​ന്നം​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.