തെ​രു​വു​നാ​യ്ശ​ല്യ​ത്തി​നെ​തി​രേ നി​ല്പു​സ​മ​രം
Wednesday, September 4, 2024 6:55 AM IST
ചാ​ല​ക്കു​ടി: വ​ർ​ധി​ച്ചു​വ​രു​ന്ന തെ​രു​വു​നാ​യ് ശ​ല്യ​ത്തി​നെ​തി​രേ ട്വ​ന്‍റി 20 നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു​മു​ന്പി​ൽ നി​ല്പു​സ​മ​രം ന​ട​ത്തി. ചാ​ല​ക്കു​ടി ടൗ​ണി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം ഭ​യാ​ന​ക​മാ​യ രീ​തി​യി​ൽ വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രെ സ​ർ​ക്കാ​ർ അ​ന​ങ്ങാ​പ്പാ​റ​ന​യം സ്വീ​ക​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി മു​ഖ്യ​മ​ന്ത്രി സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചു ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.


തെ​രു​വു​നാ​യ്‌വി​മു​ക്ത കേ​ര​ള​സം​ഘം ചെ​യ​ർ​മാ​ൻ ജോ​സ് മാ​വേ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി ഗോ​പു​ര​ൻ, നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ സി​ജു​മോ​ൻ ജോ​സ​ഫ്, പി.​ഡി. വ​ർ​ഗീ​സ്, പി.​പി. ഷി​ബു, ജോ​ൺ അ​വ​റാ​സ്, ജോ​ഷി കാ​ട്ടാ​ള​ൻ, ഷീ​ജ ജോ​ർ​ജ്, സൗ​ദ ബീ​വി, വി​ൻ​സ​ന്‍റ് പ​ട​മാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.