ത​രി​ശു​ഭൂ​മി​യി​ൽ നൂ​റു​മേ​നി കൊ​യ്ത് ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ർ
Thursday, September 5, 2024 1:56 AM IST
തൃ​ശൂ​ർ: ത​രി​ശു​ഭൂ​മി​യെ പൂ​ന്തോ​ട്ട​മാ​ക്കി ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ർ. ത​രി​ശാ​യി കി​ട​ന്നി​രു​ന്ന 30 സെ​ന്‍റ് സ്ഥ​ല​ത്ത് ആ​രം​ഭി​ച്ച ചെ​ണ്ടു​മ​ല്ലി പൂ​കൃ​ഷി​യി​ൽ നൂ​റു​മേ​നി​നേ​ട്ടം.

ജൈ​വ​വ​ളം​മാ​ത്രം ഉ​പ​യോ​ഗി​ച്ച് ജീ​വ​ന​ക്കാ​ർ​ത​ന്നെ ആ​രം​ഭി​ച്ച പൂ​കൃ​ഷി​യാ​ണ് ഓ​ണ​ക്കാ​ല​ത്ത് നൂ​റു​മേ​നി നേ​ട്ടം കൈ​വ​രി​ച്ച​ത്. കു​ടും​ബ​ശ്രീ​ക്കാ​ർ അ​ട​ക്ക​മു​ള്ള​വ​ർ സ​ഹാ​യ​വു​മാ​യി എ​ത്തി​യെ​ങ്കി​ലും ത​ങ്ങ​ളു​ടെ ഓ​ഫി​സ് മ​ണ്ണി​ൽ ത​ങ്ങ​ൾ​ത​ന്നെ ഒ​രു കൈ​നോ​ക്ക​ട്ടെ​യെ​ന്നു പ​റ​ഞ്ഞാ​ണ് വ​നി​ത​ക​ൾ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ർ പൂ​കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്.


ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല വൈ​സ്ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ വി​ള​വെ​ടു​പ്പ് നി​ർ​വ​ഹി​ച്ചു.

പ്രൊ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​വി​ജ​യ​ൻ, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ. ​എ​സ്. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.