ഗോ​കാ​ർ​ട്ടിം​ഗ് കാര്‌ നിര്‌മിച്ച് ഒ​മ്പ​താംക്ലാ​സു​കാ​ര​ൻ
Tuesday, September 3, 2024 1:48 AM IST
പോൾസൺ വാഴപ്പിള്ളി

കൈ​പ്പ​റ​മ്പ്: ഗോകാ​ർ​ട്ടിം​ഗ് കാ​ർ നിര്‌മിച്ച് ഒ​മ്പ​താം​ക്ലാ​സു​കാ​ര​ൻ. തൃ​ശൂ​ർ കൈ​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ മ​മ്പ​റ​മ്പി​ൽ ഗി​രീ​ഷ് - ദി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ര്യ​ദേ​വാ​ണ് കൊ​ച്ചുമി​ടു​ക്ക​ൻ.

ഒ​രു​കാ​റി​ന് ആ​വ​ശ്യ​മാ​യ​തെ​ല്ലാം ഗോകാ​ർ​ട്ടിം​ഗ് കാ​റി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ബാ​റ്റ​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​രീ​തി​യി​ലാ​ണ് നി​ർ​മാ​ണം. ചു​രു​ങ്ങി​യ ചെ​ല​വി​ലാ​ണ് കാ​ർ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. പ​ട്ടാ​ള​ത്തി​ൽ​നി​ന്നു വാ​ങ്ങി​യ വ​സ്തു​ക്ക​ള്‌ ഉ​പ​യോ​ഗി​ച്ചാ​ണ് ഏ​ക​ദേ​ശം ഇ​രു​പ​തി​നാ​യി​രം​രൂ​പ ചെ​ല​വി​ൽ കാ​ർ ഉ​ണ്ടാ​ക്കി​യ​ത്. നാ​ലാം​ക്ലാ​സി​ൽ തു​ട​ങ്ങി​യ ആ​ഗ്ര​ഹ​മാ​ണ് ഒ​മ്പ​താം​ക്ലാ​സി​ൽ പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്ന് ആ​ര്യ​ദേ​വ് പ​റ​ഞ്ഞു.


ഏ​ക​ദേ​ശം ര​ണ്ടാ​ഴ്ച​ത്തെ ക​ഠി​നപ​രി​ശ്ര​മം​കൊ​ണ്ടാ​ണ് കാ​ർ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. മ​ഴു​വ​ഞ്ചേ​രി ഭാ​ര​തീ​യ വി​ദ്യ​വി​ഹാ​ർ സ്കൂ​ളി​ൽ ഒ​മ്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ആ​ര്യ​ദേ​വ് സ്കൂ​ളി​ലെ എ​ക്സി​ബി​ഷ​ന് പ്ര​ദ​ർ​ശി​പ്പി​ക്കു​വാ​ൻ വേ​ണ്ടി​യാ​ണ് ഈ ​വാ​ഹ​നം ഉ​ണ്ടാ​ക്കി​യ​ത്. വി​യ്യൂ​ര്‌ നെ​ല്ലി​ക്കാ​ടു​ള്ള ദി​ലീ​പ്, ശ​ര​ത്ത് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്താ​ലാ​ണ് വെ​ൽ​ഡിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.