ഓ​ണം പു​സ്ത​കോ​ത്സ​വ​ത്തി​ന് അക്കാദമിയിൽ തു​ട​ക്ക​മാ​യി
Wednesday, September 4, 2024 7:06 AM IST
തൃ​ശൂ​ർ: കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം പു​സ്ത​കോ​ത്സ​വ​ത്തി​നു വൈ​ലോ​പ്പി​ള്ളി ഹാ​ളി​ൽ തു​ട​ക്ക​മാ​യി. അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് സ​ച്ചി​ദാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി, സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി, കേ​ര​ള ക​ലാ​മ​ണ്ഡ​ലം, കേ​ര​ള ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി, സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് തു​ട​ങ്ങി​യ പ്ര​സാ​ധ​ക​രു​ടെ പു​സ്ത​ക​ങ്ങ​ൾ 10 മു​ത​ൽ 60 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കും.


‌രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ സ്റ്റാ​ൾ പ്ര​വ​ർ​ത്തി​ക്കും. 12 വ​രെ​യാ​ണ് പു​സ്ത​കോ​ത്സ​വം. സെ​ക്ര​ട്ട​റി സി.​പി. അ​ബൂ​ബ​ക്ക​ർ, മാ​നേ​ജ​ർ പി.​കെ. മി​നി, പ​ബ്ലി​ക്കേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​ജി. ന​യ​ന​താ​ര തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.