ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നുവീണു
Wednesday, September 4, 2024 6:55 AM IST
പു​ന്നം​പ​റ​മ്പ്: ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ട് ത​ക​ർ​ന്നു വീ​ണു. വാ​ഴാ​നി കാ​ക്കി​നി​ക്കാ​ട് ട്രൈ​ബ​ൽ കോ​ള​നി​യി​ലെ പ​ത്മി​നി​യു​ടെ വീ​ടാ​ണ് ത​ക​ർ​ന്നു വീ​ണ​ത്. വീ​ട് വീ​ണ​തി​നെ തു​ട​ർ​ന്ന് റ​വ​ന്യൂ വ​കു​പ്പി​നും ആ​ദി​വാ​സി ക്ഷേ​മ വ​കു​പ്പി​നും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് പ​ത്മിനി​യും കു​ടും​ബ​വും പ​റ​ഞ്ഞു.

വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ ഇ​വ​രു​ടെ വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ച്ചി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​ദേ​ശ​ങ്ങ​ൾ തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​നു ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.


വീ​ട് ത​ക​ർ​ന്നു​വീ​ഴും എ​ന്ന് ക​രു​തി​യ വീ​ട്ടു​കാ​ർ ബ​ന്ധു​ക്ക​ളു​ടെ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി​യ ഉ​ട​നെ​യാ​ണു വീ​ട് ത​ക​ർ​ന്നു​വീ​ണ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ആ​ർ ക്കും ​പ​രി​ക്കി​ല്ല. ഒ​മ്പ​തി​ലും പ​ത്തി​ലും പ​ഠി​ക്കു​ന്ന ര​ണ്ടു വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് പ​ത്‌​മി നി​ക്കു​ള്ള​ത്. പ​ത്‌​മി​നി​യു​ടെ ഭ​ർ​ത്താ​വ് ശി​വ​രാ​ജ​ൻ കൂ​ലി​പ്പ​ണി എ​ടു​ത്താ​ണു ജീ​വി​തം മു​ന്നോ​ട്ടു​നീ​ക്കു​ന്ന​ത്.