മാ​പ്രാ​ണം തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ളി​നു നാ​ളെ കൊ​ടി​ക​യ​റും
Tuesday, September 3, 2024 1:48 AM IST
മാ​പ്രാ​ണം: ഹോ​ളി​ക്രോ​സ് തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ കു​രി​ശി​ന്‍റെ പു​ക​ഴ്ച​യു​ടെ തി​രു​നാ​ളി​നു നാ​ളെ കൊ​ടി​ക​യ​റും. രാ​വി​ലെ 6.30നു ​പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ര്‍ പീ​റ്റ​ര്‍ കൊ​ച്ചു​പു​ര​യ്ക്ക​ല്‍ കൊ​ടി​യേ​റ്റം നി​ര്‍​വ​ഹി​ക്കും.

ഇ​ന്നു രാ​വി​ലെ ആ​റി​നു ദി​വ്യ​ബ​ലി, സ​ന്ദേ​ശം, ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണം. തു​ട​ര്‍​ന്ന് 13 മ​ണി​ക്കൂ​ര്‍ ആ​രാ​ധ​ന ആ​രം​ഭം. രൂ​പ​ത ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. രാ​ത്രി ഏ​ഴി​ന് ഫാ. ​പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ സ​മാ​പ​ന​സ​ന്ദേ​ശം ന​ല്‍​കും.

തു​ട​ര്‍​ന്ന് 12വ​രെ​യു​ള്ള ന​വ​നാ​ള്‍ദി​വ്യ​ബ​ലി​ക്ക് ബി​ഷ​പ്പു​മാ​രാ​യ രാ​മ​നാ​ഥ​പു​രം ബി​ഷ​പ് മാ​ര്‍ പോ​‌ള്‍ ആ​ല​പ്പാ​ട്ട്, യു​എ​സ്എ ഷിക്കാ​ഗോ രൂ​പ​ത ബി​ഷ​പ് മാ​ര്‍ ജോ​യ് ആ​ല​പ്പാ​ട്ട്, മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ര്‍ അ​ല​ക്‌​സ് താ​രാ​മം​ഗ​ലം, ഹൊ​സൂ​ര്‍ രൂ​പ​ത ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ പൊ​ഴോ​ലി​പ്പ​റ​മ്പി​ല്‍, ഷം​ഷാ​ബാ​‌ദ് രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത്, താ​മ​ര​ശേ​രി രൂ​പ​ത ബി​ഷ​പ് മാ​ര്‍ റെ​മീജി​യൂ​സ് ഇ​ഞ്ച​നാ​നി​യി​ല്‍, തൃ​ശൂ​ര്‍ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ര്‍ ടോ​ണി നീ​ല​ങ്കാ​വി​ല്‍, കോ​ട്ട​യം സീ​റോ മ​ല​ങ്ക​ര രൂപത സ​ഹാ​യ​മെ​ത്രാ​ൻ മാ​ര്‍ ഗീ​വ​ര്‍​ഗീ​സ് അ​പ്രേം എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

ന​വ​നാ​ള്‍​ദി​ന​ങ്ങ​ളി​ല്‍ വൈ​കീ​ട്ട് 5.30ന് ​സെ​ന്‍റ് ജോ​ണ്‍ ക​പ്പേ​ള​യി​ല്‍ വി​ശു​ദ്ധ കു​രി​ശി​ന്‍റെ നൊ​വേ​ന​യും വ​ച​ന​സ​ന്ദേ​ശ​വും ഉ​ണ്ടാ​യി​രി​ക്കും. 13നു ​രാ​വി​ലെ 6.30നു ​സ​മൂ​ഹ​ബ​ലി​യോ​ടു​കൂ​ടി പ്ര​തി​ഷ്ഠാ​കു​രി​ശ് ആ​ദ്യ​മാ​യി കൂ​ട്ടി​ല്‍​നി​ന്ന് ഇ​റ​ക്കി പൊ​തു​വ​ണ​ക്ക​ത്തി​നാ​യി സ​മ​ര്‍​പ്പി​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​ന് സെ​ന്‍റ് ജോ​ണ്‍ ക​പ്പേ​ള​യി​ല്‍ ആ​ള്‍​ത്തൂ​ക്ക​ത്തി​ ലു​ള്ള ഇ​രു​ന്നൂ​റോ​ളം വ​ഴി​പാ​ട് തി​രി​ക​ള്‍ തെ​ളി​യി​ക്കും. തു​ട​ര്‍​ന്ന് ഏ​ഴി​ന് ഉ​ണ്ണി​മി​ശി​ഹാ ക​പ്പേ​ള​യി​ല്‍​നി​ന്ന് പു​ഷ്പ​കു​രി​ശ് എ​ഴു​ന്ന​ള്ളി​പ്പ് ആ​രം​ഭി​ച്ച് 10നു ​പ​ള്ളി​യി​ല്‍ സ​മാ​പി​ക്കും.


തി​രു​നാ​ള്‍​ദി​ന​മാ​യ 14നു ​രാ​വി​ലെ ആ​റി​നും എ​ട്ടി​നും വൈ​കീ​ട്ട് മൂ​ന്നി​നും ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും. 10നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് അ​ദി​ല​ബാ​ദ് രൂ​പ​ത ബി​ഷ​പ് മാ​ര്‍ പ്രി​ന്‍​സ് പാ​ണേ​ങ്ങാ​ട​ന്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണ​ത്തി​ന് ആ​ദ്യ​മാ​യി പ്ര​തി​ഷ്ഠ​ാകു​രി​ശ് ന​ഗ​രി​കാ​ണി​ക്ക​ലി​നാ​യി എ​ഴു​ന്ന​ള്ളി​ക്കും. 16നു ​മ​രി​ച്ച​വ​രു​ടെ ഓ​ര്‍​മ​ദി​ന​ത്തി​ല്‍ രാ​വി​ലെ 6.30നു ​മ​രി​ച്ച​വ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം എ​ന്നി​വ ഉ​ണ്ടാ​കും.

21ന് ​എ​ട്ടാ​മി​ട തി​രു​നാ​ളി​നു രാ​വി​ലെ ഒ​മ്പ​തി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും തു​ട​ര്‍​ന്ന് വ​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പ് ചും​ബ​ന​വും. ഫാ. ​സി​ബു ക​ള്ളാ​പ​റ​മ്പി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് നേ​ര്‍​ച്ച​ഊ​ട്ട് ഉ​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​ജോ​ണി മേ​നാ​ച്ചേ​രി, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ലി​ജോ മ​ണി​മ​ല​ക്കു​ന്നേ​ല്‍, കൈ​ക്കാ​ര​ന്‍​മാ​രാ​യ അ​നൂ​പ് ബേ​ബി അ​റ​യ്ക്ക​ല്‍, മി​ല്‍​സ​ന്‍ പാ​റ​മേ​ല്‍, ടോ​മി എ​ട​ത്തി​രു​ത്തി​ക്കാ​ര​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ണ്‍ പ​ള്ളി​ത്ത​റ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ പോ​ളി പ​ള്ളാ​യി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണു പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​ത്.