തൃ​ശൂർ സ​ഹോ​ദ​യ അ​ത്‌ലറ്റി​ക്‌മീ​റ്റ് തു​ട​ങ്ങി
Tuesday, September 3, 2024 1:48 AM IST
കു​ന്നം​കു​ളം: സീ​നി​യ​ർ ഗ്രൗ​ണ്ടി​ൽ തൃ​ശൂർ സ​ഹോ​ദ​യ അ​ത്‌ലറ്റി​ക്‌മീ​റ്റിനു തുടക്കമായി. കു​ന്നം​കു​ളം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സീ​ത ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​ളിന്പ്യ​ൻ ലി​ജോ ഡേ​വി​ഡ് തോ​ട്ടാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എസ്എസ്‌സിടി ര​ക്ഷാ​ധി​കാ​രി ഡോ. എം. ​ദി​നേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സീ​ത ര​വീ​ന്ദ്ര​ൻ പ​രേ​ഡി​ൽ വി​ദ്യാ​ർ​ഥിക​ളു​ടെ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു.​ ഡോ. ദി​നേ​ഷ് ബാബു പ​താ​ക​യു​യ​ർ​ത്തി. ഒ​ളി​ംബ്യ​ൻ ലി​ജോ ഡേ​വി​ഡ് തോ​ട്ടാൻ ദേ​ശീ​യ കാ​യി​കമേ​ള വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥിക​ൾ​ക്ക് ദീ​പ​ശി​ഖ കൈ​മാ​റി.

ഗു​ഡ്ഷെ​പ്പേ​ർ​ഡ് സി​എം​ഐ സ്കൂ​ൾ ( മാ​നേ​ജ​ർ ഫാ. വി​ജു കോ​ല​ങ്ക​ണി സ്കൂ​ൾ​ പ​താ​ക​യു​യ​ർ ത്തി. തൃ​ശൂർ അ​ത്‌ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്് പ്രഫ. ഇ.​യു. രാ​ജ​ൻ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ഗു​ഡ് ഷെ​പ്പേ​ർ​ഡ് സിഎംഐ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ലി​ജോ പോ​ൾ സിഎംഐ സ്വാ​ഗ​ത​വും എസ്എസ്‌ സിടി ട്ര​ഷ​റ​ർ ഡോ. സാ​ബു കോ​നി​ക്ക​ര ന​ന്ദിയും പറഞ്ഞു.


മൂ​ന്നുദി​വ​സ​ങ്ങ​ളി​ലാ​യി നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ൽ 61 ഇ​ന​ങ്ങ​ളി​ലാ​യി ര​ണ്ടാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ മ​ത്സ​ര​ങ്ങ​ളിൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ബാ​ൻഡ് പ​രേ​ഡി​ന്‍റെ അ​ക​മ്പ​ടി​യും വി​ദ്യാ​ർ​ഥിക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും കാ​യി​ക​മേ​ള​യു​ടെ തു​ട​ക്കം വ​ർ​ണാ​ഭ​മാ​ക്കി.