ശു​ദ്ധ​ജ​ലം ല​ഭി​ക്കു​ന്നി​ല്ല; കു​ട​വും ത​ല​യി​ലേ​ന്തി പ്ര​തി​ഷേ​ധം
Tuesday, September 3, 2024 1:48 AM IST
ക​യ്പ​മം​ഗ​ലം: എ​ട​ത്തി​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ആ​റ് വാ​ർ​ഡു​ക​ളി​ൽ മാ​സ​ങ്ങ​ളാ​യി ശു​ദ്ധ​ജ​ലം ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സി​ലേ​ക്കു പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. എ​ട​ത്തി​രു​ത്തി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ​രി​സ​ര​ത്തു​നി​ന്ന് സ്ത്രീ​ക​ൾ കു​ട​വും ത​ല​യി​ലേ​ന്തി​യാ​യി​രു​ന്നു സ​മ​രം. മാ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും താ​ൽ​ക്കാ​ലി​ക​മാ​യി ടാ​ങ്ക​റി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന വെ​ള്ളം എ​ല്ലാ​വ​ർ​ക്കും കി​ട്ടു​ന്നി​ല്ലെ​ന്നും വാ​ട്ട​ർ​ബി​ൽ കൃ​ത്യ​മാ​യി വ​രു​ന്നു​ണ്ടെ​ന്നും സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ അ​റി​യി​ച്ചു.


അ​ടി​യ​ന്ത​ര​മാ​യി പ​ഞ്ചാ​യ​ത്ത് ഈ ​വി​ഷ​യ​ത്തിൽ ഇ​ട​പെടുമെ​ന്നു പ്ര​സി​ഡ​ന്‍റ് ഉ​റ​പ്പു​ന​ൽ​കി​യ​താ​യി സ​മ​ര​ക്കാ​ർ പ​റ​ഞ്ഞു. ജ​ന​കീ​യസ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​യ എ.​കെ. ജ​മാ​ൽ, ടി.​എ. സ​ഹീ​ർ, ഷാ​ന, പി.​എ. സ​ഗീ​ർ, സു​നി​ൽ, പ്ര​ശോ​ഭി​ത​ൻ, അ​ഫ്സ​ൽ, ന​സ​രി​യ അ​ബ്ദു​ൾ, റ​ഹി​മാ​ൻ, ഷെ​രീ​ഫ ഹ​സ​ൻ, മു​ഹ​മ്മ​ദ്, സു​ഷ​മ സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.