മത്സ്യ‌സമുദ്ര വൈജ്ഞാനിക കോളജ് ചാവക്കാട്
Wednesday, September 4, 2024 6:52 AM IST
ചാ​വ​ക്കാ​ട്: മ​ത്സ്യ സ​മു​ദ്ര വൈ​ജ്ഞാ​നി​ക കേ​ന്ദ്രം ന​വം​ബ​റി​ൽ ചാ​വ​ക്കാ​ട് ആ​രം​ഭി​ക്കാ​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ടി പ്ര​ദീ​പ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ​ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.

എ​ൻ.​കെ. അ​ക്ബ​ർ എം ​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ആ​ന്‍റ​ണി ഷീ​ല​ൻ എ​ന്നീ ഗ​വേ​ർ​ണിം​ഗ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ​ക്കു​പു​റ​മേ കു​ഫോ​സ്, കേ​ര​ള ഫി​ഷ​റീ​സ് വ​കു​പ്പ്, ചാ​വ​ക്കാ​ട് മു​ൻ​സി​പ്പാ​ലി​റ്റി, ചാ​വ​ക്കാ​ട് ഫി​ഷ​റീ​സ് ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സം​ബ​ന്ധി​ച്ചു.

മ​റൈ​ൻ എ​ൻ​ജി​ൻ റി​പ്പ​യ​റിം​ഗും പ​രി​പാ​ല​ന​വും, അ​ക്വാ​റി​യം നി​ർ​മാ​ണ​വും പ​രി​പാ​ല​ന​വും, മ​ത്സ്യ സം​സ്ക​ര​ണ​വും മൂ​ല്യ​വ​ർ​ധ​ന​വും, മൂ​റിം​ഗ് ക്രൂ ​ആ​ൻ​ഡ് ല​സ്‌​ക​ർ, സി ​റ​സ്ക്യൂ ഓ​പ്പ​റേ​ഷ​ൻ, ക​മ്പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മിം​ഗ് ആ​ൻ​ഡ് ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് എ​ന്നി​വ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ന​ട​ത്തു​ന്ന കോ​ഴ് സു​ക​ൾ.


തൊ​ഴി​ൽ സാ​ധ്യ​ത മു​ൻ​നി​ർ​ത്തി സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​വും നൈ​പു​ണ്യ​വും പ​ക​ർ​ന്നു ന​ൽ​കു​ക എ​ന്ന​താ​ണു​ല​ക്ഷ്യ​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ടി പ്ര​ദീ​പ്‌​കു​മാ​ർ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ യു​വ​തി യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​നു​ള്ള വേ​ദി ഒ​രു​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. കോ​ഴ്സു​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി വി​ഴി​ഞ്ഞം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പോ​ർ​ട്ട് ലി​മി​റ്റ​ഡു​മാ​യും നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വാ​ട്ട​ർ സ്പോ​ർ​ട്സ് ഗോ​വ​യു​മാ​യും ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ടാ​നും തീ​രു​മാ​നി​ച്ചു. ഡ​യ​റ​ക്ട​ർ ഡോ. ​എം.​കെ. സ​ജീ​വ​ൻ, കു​ഫോ​സ് ര​ജി​സ്ട്രാ​ർ ഡോ. ​കെ. ദി​നേ​ശ് എ​ന്നി​വ​ർ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്തു.