ബാ​റ്റ​റി എ​ന​ര്‍​ജി സ്റ്റോ​റേ​ജ്; സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തി ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ്
Tuesday, September 3, 2024 1:47 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പെ​രി​ഞ്ഞ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ര​പ്പു​റ സൗ​രോ​ര്‍​ജ പ്ലാ​ന്‍റു​ക​ളെ സം​യോ​ജി​പ്പി​ച്ച് കേ​ന്ദ്രീ​കൃ​ത ഊ​ര്‍​ജ​സം​ഭ​ര​ണം ല​ക്ഷ്യ​മി​ടു​ന്ന ബാ​റ്റ​റി എ​ന​ര്‍​ജി സ്റ്റോ​റേ​ജ് സി​സ്റ്റം (ബെ​സ്) രൂ​പ​ക​ല്പന ചെ​യ്യു​ന്ന​തി​നു സാ​ങ്കേ​തി​ക, സാ​മ്പ​ത്തി​ക സാ​ധ്യ​താ​ പ​ഠ​ന​വു​മാ​യി ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്‌​സ് വി​ഭാ​ഗം.

ബം​ഗ​ളൂ​രു കേ​ന്ദ്ര​മാ​ക്കി പു​ന​രു​പ​യോ​ഗ ഊ​ര്‍​ജ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​സ​ര്‍ സോ​ഷ്യ​ല്‍ ഇം​പാ​ക്ട് അ​ഡ്വൈ​സേ​ഴ്‌​സ് എ​ന്ന എ​ന്‍​ജി​ഒ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കെ​എ​സ്ഇ​ബി​ക്കു വേ​ണ്ടി​യാ​ണു പ​ഠ​നം.

നി​ല​വി​ല്‍ ആ​കെ മൂ​ന്ന് മെ​ഗാ​വാ​ട്ട് സ​ഞ്ചി​ത​ശേ​ഷി​യി​ല്‍ അ​ഞ്ഞൂ​ റി​ലേ​റെ പു​ര​പ്പു​റ സൗ​രോ​ര്‍​ജ പ്ലാ​ന്‍റു​ക​ള്‍ പെ​രി​ഞ്ഞ​ന​ത്ത് നി​ല​വി​ലു​ണ്ട്. ബാ​റ്റ​റി സം​വി​ധാ​നം നി​ല​വി​ല്‍വ​ന്നാ​ല്‍ ഗാ​ര്‍​ഹി​ക ഉപ ​ഭോ​ക്താ​ക്ക​ള്‍​ക്ക് പീ​ക്‌​ലോ​ഡ് സ​മ​യ​ങ്ങ​ളി​ല്‍ കൂ​ടി​യ വി​ല​യ് ക്കു വൈ​ദ്യു​തി വി​ല്‍​ക്കാ​ന്‍ ക​ഴി​യും. സ​ര്‍​വേ​ക്കു മു​ന്നോ​ടി​യാ​യി പ്ര​ഫ. ശ​ശി കോ​ട്ട​യി​ല്‍, ഡോ. ​ജ​യ​രാ​മ​ന്‍ ചി​റ​യി​ല്‍, ഹ​രി സു​ബീ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ വോ​ള​ന്‍റി​യ​ര്‍​മാ​ര്‍​ക്കു പ​രി​ശീ​ല​നം ന​ല്‍​കി.


ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഔ​ട്ട്‌​റീ​ച്ച് ആ​ന്‍​ഡ് പ്ര​ഫ​ഷ​ണ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​സു​ധ ബാ​ല​ഗോ​പാ​ല​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ന​ട​ന്ന പ​ഠ​ന​ത്തി​ന് ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്‌​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ.​എ​ന്‍. ര​വി​ശ​ങ്ക​ര്‍, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ കെ.​കെ. ബെ​ന്നി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

അ​ന്പ​തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ര്‍​വേ​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. കോ​ള​ജി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ പാ​ലി​യേ​ക്ക​ര സി​എം​ഐ സ​ര്‍​വേ റി​പ്പോ​ര്‍​ട്ട് അ​സ​ര്‍ പ്ര​തി​നി​ധി​ക​ള്‍​ക്കു കൈ​മാ​റി. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സ​ജീ​വ് ജോ​ണ്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വി.​ഡി. ജോ​ണ്‍, അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ര്‍ ഡോ. ​മ​നോ​ജ് ജോ​ര്‍​ജ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.