കേ​ര​ള​ത്തി​ലെ ആ​ദ്യ അ​പൂ​ർ​വ ഹൃ​ദ​യശ​സ്ത്ര​ക്രി​യ ജൂ​ബി​ലി​യി​ൽ
Wednesday, September 4, 2024 7:06 AM IST
തൃ​ശൂ​ർ: ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​യി​ൽ അ​പൂ​ർ​വ​നേ​ട്ട​വു​മാ​യി ജൂ​ബി​ലി മി​ഷ​ൻ ഹൃ​ദ​യാ​ല​യ ടീം. 2016-​ൽ അ​യോ​ട്ടി​ക് വാ​ൽ​വ് ത​ക​രാ​റി​ന് ടി​എ​വി​ഐ ചെ​യ്ത തൃ​ശൂ​ർ സ്വ​ദേ​ശി ജോ​സ​ഫാ(79)​ണ് ഗു​രു​ത​ര​മാ​യ അ​യോ​ർ​ട്ടി​ക് റി​ഗ​ർ​ഗി​റ്റേ​ഷ​നു ജൂ​ബി​ലി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്.

കു​വൈ​റ്റി​ൽ ജോ​ലി​ചെ​യ്തു വി​ര​മി​ച്ച ജോ​സ​ഫി​ന് എ​ട്ടു​വ​ർ​ഷം മു​ന്പാ​ണ് കൃ​ത്രി​മ​വാ​ൽ​വ് ഘ​ടി​പ്പി​ച്ച​ത്. വാ​ൽ​വി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ര​ണ്ടാ​മ​തൊ​ന്നു വ​യ്ക്കേ​ണ്ടി​വ​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് ചെ​യ്ത കൊ​റോ​ണ​റി ആ​ർ​ട്ട​റി ബൈ​പാ​സ് ഗ്രാ​ഫ്റ്റും, മൂ​ന്നു​ഭാ​ഗ​ത്തു​നി​ന്ന് ഹൃ​ദ​യ​ത്തി​ന്‍റെ സ്പ​ന്ദ​നം നി​യ​ന്ത്രി​ക്കു​ന്ന സി​ആ​ർ​ടി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട പ്ര​ത്യേ​ക​ത​രം പേ​സ്മേ​ക്ക​റും പ്രാ​യ​വും സ്ഥി​തി സ​ങ്കീ​ർ​ണ​മാ​ക്കി. ഓ​പ്പ​ണ്‍ സ​ർ​ജ​റി സാ​ധ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പെ​ർ​ക്യു​ട്ടേ​നി​യ​സ് ട്രാ​ൻ​സ്ക​ത്തീ​റ്റ​ർ വാ​ൽ​വ്-​ഇ​ൻ-​വാ​ൽ​വ് അ​ഥ​വാ ടി​എ​വി ഇ​ൻ ടി​എ​വി എ​ന്ന നൂ​ത​ന​സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.


വാ​ൽ​വ് ഘ​ടി​പ്പി​ക്കു​ന്പോ​ൾ ഹൃ​ദ​യ​ത്തി​ന്‍റെ പ​ന്പിം​ഗ് മൂ​ലം വാ​ൽ​വ് ത​ള്ളി​പ്പോ​കാ​തി​രി​ക്കാ​ൻ കു​റ​ച്ചു​സ​മ​യ​ത്തേ​ക്കു ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തേ​ണ്ടി​വ​ന്നു. ഡോ. ​ബി​നോ ബെ​ഞ്ച​മി​ൻ, ഡോ. ​ഷി​ബു ക​ള്ളി​വ​ള​പ്പി​ൽ, ഡോ. ​അ​പ​ർ​ണ, ഡോ. ​പ്ര​സ​ന്ന​കു​മാ​ർ, ഡോ. ​ഓ​സ്റ്റി​ൻ​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. ര​ക്ത​ന​ഷ്ട​മോ മു​റി​വു​ക​ളോ പാ​ടു​ക​ളോ ഇ​ല്ലാ​തെ ചെ​യ്യു​ന്ന​തി​നാ​ൽ രോ​ഗി​ക​ളെ വേ​ഗ​ത്തി​ൽ ആ​ശു​പ​ത്രി​വി​ടാ​നും സ​ഹാ​യി​ക്കു​ന്നു.
ഡോ​ക്ട​ർ​മാ​രു​ടെ അ​ർ​പ്പ​ണ​ബോ​ധ​മാ​ണ് ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​കാ​ൻ സ​ഹാ​യി​ച്ച​തെ​ന്നു ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ പ​റ​ഞ്ഞു.