അ​ച്ച​ടി​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള നി​ബ​ന്ധ​ന​ക​ൾ പു​തു​ക്ക​ണം: പ്രി​ന്‍റേ​ഴ്‌​സ് അ​സോസിയേഷൻ
Tuesday, September 3, 2024 1:48 AM IST
തൃ​ശൂ​ർ: മ​ലി​നീ​ക​ര​ണ​മി​ല്ലാ​തെ ആ​ധു​നി​ക​സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു കം​പ്യൂ​ട്ട​ർ​നി​യ​ന്ത്രി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​റു​കി​ട അ​ച്ച​ടി​സ്ഥാ​പ​ന​ങ്ങ​ളെ മ​ലി​നീ​ക​ര​ണ​നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ര​ള പ്രി​ന്‍റേ​

ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. ഹ​സൈ​ നാ​ർ. അ​സോ​സി​യേ​ഷ​ന്‍റെ 39-ാമ​ത് ജി​ല്ലാ സ​മ്മേ​ള​ന​വും കു​ടും​ബ​സം​ഗ​മ​വും ഉദ് ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ലി​നീ​ക​ര​ണ​നി​യ​ന്ത്ര​ണ ബോ​ർ​ഡ് കാ​റ്റ​ഗ​റി തി​രി​ക്കു​ന്ന​തി​ലെ അ​ശാ​സ്ത്രീ​യ​ത കാ​ര​ണം പ​ല​യി​ട​ത്തും അ​ച്ച​ടി​സ്ഥാ​പ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ത​ട​സ​സ​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. അ​ച്ച​ടി​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു പ്ര​ത്യേ​കം ലൈ​സ​ൻ​സ് സ​മ്പ്ര​ദാ​യം ഏ​ർ​പ്പെ​ടു​ത്ത​ണം.


കോ​ട്ട​യം വെ​ള്ളൂ​രി​ലു​ള്ള കേ​ര​ള പേ​പ്പ​ർ പ്രോ​ഡ​ക്ട്‌​സ് ലി​മി​റ്റ​ഡി​ൽ പ്രി​ന്‍റിം​ഗി​നാ​വ​ശ്യ​മാ​യ എ​ല്ലാ പേ​പ്പ​റു​ക​ളും ഉ​ത്പാ​ദി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കു​ടും​ബ​സം​ഗ​മം ന​ട​ൻ ന​ന്ദ​കി​ഷോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​യ​നാ​ട് ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സ്വ​രൂ​പി​ച്ച ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ​ക്കു കൈ​മാ​റി.

ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജീ​വ് ഉ​പ്പ​ത്ത്, ര​വി പു​ഷ്പ​ഗി​രി, എം.​എ​സ്. വി​കാ​സ്, പി.​എ​സ്. സി​ദ്ധ​ൻ, കെ.​എ​ൻ. പ്ര​കാ​ശ്, സ​ണ്ണി കു​ണ്ടു​കു​ളം, പി. ​ബി​ജു, സി.​കെ. ഷി​ജു​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.