പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ ചാന്പ്യന്മാർ
Thursday, September 5, 2024 1:56 AM IST
കു​ന്നം​കു​ളം: കു​ന്നം​കു​ള​ത്ത് ന​ട​ന്ന ജി​ല്ല സ​ഹോ​ദ​യ അ​ത്‌​ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ളി​ൽ 176 പോ​യി​ന്‍റ് നേ​ടി പൂ​ച്ച​ട്ടി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 143 പോ​യി​ന്‍റ്് നേ​ടി കു​ല​പ​തി മു​ൻ​ഷി ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​ർ ര​ണ്ടാം​സ്ഥാ​നം ക​ര​സ്ത​മാ​ക്കി. 120 പോ​യി​ന്‍റ് നേ​ടി ദേ​വ​മാ​താ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

കു​ന്നം​കു​ളം സീ​നി​യ​ർ ഗ്രൗ​ഡി​ൽ മൂ​ന്നു ദി​വ​സ​മാ​യി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ​ഹോ​ദ​യ അ​ത​ല​റ്റി​ക് മീ​റ്റി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങി​ൽ കേ​ര​ള സ്റ്റേ​റ്റ് അ​ത​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​കെ.​എ​സ്. ഹ​രി​ദ​യാ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എ​സ്എ​സ്‌​സി​ടി പ്ര​സി​ഡ​ന്‍റ് എം.​കെ. രാ​മ​ച​ന്ദ്ര​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


എ​സ്എ​സ്‌​സി​ടി ര​ക്ഷാ​ധി​കാ​രി ഡോ. ​ദി​നേ​ഷ് ബാ​ബു കാ​യി​ക​മേ​ള ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ചു. വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​ർ​ക്കു​ള്ള ട്രോ​ഫി​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു. ഫാ. ​വി​ജു കോ​ല​ങ്ക​ണി സി​എം​ഐ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. എ​സ്എ​സ്‌​സി​ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീം ബാ​വ ന​ന്ദി പ​റ​ഞ്ഞു.