ആ​ശു​പ​ത്രി​യി​ൽ അ​ക്ര​മം കാ​ണി​ച്ച​യാ​ൾ പി​ടി​യി​ൽ
Wednesday, September 4, 2024 7:06 AM IST
മാ​ള: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി അ​ക്ര​മം കാ​ണി​ക്കു​ക​യും ജീ​വ​ന​ക്കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത​യാ​ളെ മാ​ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട​മ ചാ​ത്ത​ക്കു​ടം പ്ര​ശാ​ന്തി​നെ​യാ​ണ് എ​സ്എ​ച്ച്ഒ വി. ​സ​ജി​ന്‍ ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 29നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

രാ​ത്രി 10നു ​കൈ​മു​റി​ഞ്ഞ നി​ല​യി​ല്‍ എ​ത്തി​യ പ്ര​ശാ​ന്ത് ആ​ശു​പ​ത്രി​യി​ല്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ന​ഴ്‌​സു​മാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും മ​റ്റു ജീ​വ​ന​ക്കാ​രെ കെെ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി. പ​രാ​തി​യെ​തു​ട​ര്‍​ന്ന് മാ​ള പോ​ലീ​സ്, ആ​ശു​പ​ത്രി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സി​ക്കാ​നെ​ത്തി​യ ന​ഴ്‌​സി​നെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ച്ച​താ​യും പ​രാ​തി ഉ​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.