രണ്ടുപേരുടെ ജീവൻ തിരിച്ചുപിടിക്കാൻ കാരുണ്യയാത്രയുമായി സ്വകാര്യബസുകൾ
Wednesday, September 4, 2024 6:52 AM IST
പു​ത്തൂ​ർ: ര​ണ്ടു​പേ​രു​ടെ ജീ​വ​ൻ തി​രി​കെ​പ്പി​ടി​ക്കാ​ൻ കാ​രു​ണ്യ​യാ​ത്ര ന​ട​ത്തി ബ​സു​ക​ൾ. തൃ​ശൂ​ർ - പു​ത്തൂ​ർ റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സു​ക​ൾ ആ​ണ് ഇ​ന്നലെ കാ​രു​ണ്യയാ​ത്ര ന​ട​ത്തി​യ​ത്. യാ​ത്ര​യു​ടെ ഫ്ലാ​ഗ് ഓ​ഫ് ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ നി​ർ​വഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. പു​ത്തൂ​ർ സ്കൂ​ളി​ലെ എ​ൻഎ​സ്എ​സ് വി​ദ്യാ​ർ​ഥിക​ൾ ന്യൂ​സ് പേ​പ്പ​ർ കാ​ന്പ​യി​നി​ലൂ​ടെ സ​മാ​ഹാ​രി​ച്ച​തു​ക ജി​ല്ലാ ക​ള​ക്ട​ർ​ക്ക് കൈ​മാ​റി.

പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡ് തോ​ണി​പ്പാ​റ സ്വ​ദേ​ശി വ​ട​ക്കൂ​ട്ട് പ്ര​മോ​ദി​ന്‍റെ​യും നി​മ​യു​ടെ​യും മ​ക​ൻ ദ​ക്ഷി​ണ്‍ (7) ബ്ല​ഡ് കാ​ൻ​സ​ർ മൂ​ലം തി​രു​വ​ന​ന്ത​പു​രം ആ​ർസിസിയി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​റാം വാ​ർ​ഡ് കൊ​ളാം​കു​ണ്ട് സ്വ​ദേ​ശി പാ​റു​ക്കാ​രൻ സു​രേ​ന്ദ്ര​ൻ മ​ക​ൻ സു​ധി (29) ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി ചി​കി​ത്സ​യി​ലാ​ണ്. ഇ​രു​വ​രു​ടെ​യും ചി​കി​ത്സ​ക്ക് ഭീ​മ​മാ​യ തു​ക ചെല​വുവ​രു​മെ​ന്ന് അ​റി​ഞ്ഞ​തോ​ടെ​യാ​ണ് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും കാ​രു​ണ്യ​യാ​ത്ര ന​ട​ത്തു​ന്ന​ത് .


തൃ​ശൂ​ർ - ഒ​ല്ലൂ​ർ - പു​ത്തൂ​ർ - പൊ​ന്നൂ​ക്ക​ര - മാ​ന്ദാ​മം​ഗ​ലം - മ​രോ​ട്ടി​ച്ചാ​ൽ - കൊ​ളാം കു​ണ്ട് - ചേ​രും​കു​ഴി എ​ന്നി റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് കാ​രു​ണ്യയാ​ത്ര ന​ട​ത്തു​ന്ന​ത്. ഇ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി റ​വ​ന്യു മ​ന്ത്രി കെ. രാ​ജ​ൻ, പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സാ സ​ഹാ​യ നി​ധി​യും രൂ​പി​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​രു​വ​രെ​യും സ​ഹാ​യി​ക്കാ​ൻ താ​ല്പര്യ​മു​ള്ള​വ​ർ ക​ന​റാ ബാ​ങ്ക് പു​ത്തൂ​ർ ബ്രാ​ഞ്ചി​ലെ അ​ക്കൗണ്ട് ന​ന്പ​ർ : 1101 9427 8421, ഐ​എ​ഫ്സി കോ​ഡ്: സി ​എ​ൻ ആ​ർ ബി 0003533 ​എ​ന്ന അ​ക്കൗണ്ടി​ൽ അ​യ​ക്കേ​ണ്ട​താ​ണ്.