പാ​ലി​യേ​ക്ക​ര ടോ​ള്‍​പ്ലാ​സ​യി​ലേ​ക്ക് ഡി​വൈ​എ​ഫ്‌​ഐ ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം
Tuesday, September 3, 2024 1:48 AM IST
പാ​ലി​യേ​ക്ക​ര: ടോ​ള്‍​പ്ലാ​സ​യി​ലേ​ക്ക് ഡി​വൈ​എ​ഫ്‌​ഐ ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പ്ര​ക​ട​ന​വു​മാ​യെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​രെ ടോ​ള്‍​പ്ലാ​സ ഓ​ഫീ​സി​ലേ​ക്ക് ക​ട​ത്തി​വി​ടാ​തെ ത​ട​ഞ്ഞ​താ​ണ് സം​ഘ​ര്‍​ഷ​ത്തി​നി​ട​യാ​ക്കി​യ​ത്. പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും​ത​ള്ളും ന​ട​ന്നു.

സം​ഘ​ര്‍​ഷ​ത്തി​നി​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ ടോ​ള്‍​ബൂ​ത്തു​ക​ള്‍ തു​റ​ന്ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ട്ടു. അ​ന്യാ​യ​മാ​യി ടോ​ള്‍​നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ച​തി​നെ​തി​രെ ഡി​വൈ​എ​ഫ്‌​ഐ ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് ടോ​ള്‍ പ്ലാ​സ​യി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി​യ​ത്. ഡി​വൈ​എ​ഫ്‌​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​പി. ശ​ര​ത്പ്ര​സാ​ദ് ധ​ര്‍​ണ ഉ​ദ്ഘാ​ട​നം​ചെ​യ്തു.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍.​എ​ല്‍. ശ്രീ​ലാ​ല്‍ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. റോ​സ​ല്‍​രാ​ജ്, സു​ക​ന്യ ബൈ​ജു, ജി​ല്ലാ ട്ര​ഷ​റ​ര്‍ കെ.​എ​സ്. സെ​ന്തി​ല്‍​കു​മാ​ര്‍, ഒ​ല്ലൂ​ര്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി മി​ഥു​ന്‍ കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.