എരവിമംഗലത്ത് വിവിധ ക്ഷേത്രങ്ങളിൽ മോഷണം
Wednesday, September 4, 2024 6:52 AM IST
പു​ത്തൂ​ർ: എ​ര​വി​മം​ഗ​ല​ത്ത് പ​ര​ക്കെ മോ​ഷ​ണം. വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന ഓ​ട്ടു​വി​ള​ക്കു​ക​ൾ മോ​ഷ​ണം പോ​യി. എ​ര​വി​മം​ഗ​ലം ശ്രീ ​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്രം, മ​ച്ചി​ങ്ങ​ൽ കു​ടും​ബ ക്ഷേ​ത്രം, കു​മ​ര​പു​രം മ​ഹാ​വി​ഷ്ണു മ​ഹാ​ദേ​വ ക്ഷേ​ത്രം, തി​രു​മാ​നാം​കു​ന്ന് ക്ഷേ​ ത്രം എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. എ​ര​വി​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലെ ദീ​പ സ്തം​ഭ​ത്തി​ലെ ഓ​ട്ടു​വി​ള​ക്കി​ലെ മൂ​ന്നുത​ട്ടു​ക​ളാ​ണു ക​വ​ർ​ന്ന​ത്.


എ​ര​വി​മം​ഗ​ലം സ്വ​ദേ​ശി മ​ട​ത്തും​പ​ടി പോ​ളി​ന്‍റെ വീ​ടി​ന്‍റെ വാ​തി​ലും കു​ത്തി​ത്തു​റ​ന്നു. ന​ഷ്ട്ട​മാ​യ ഓ​ട്ടു​വി​ള​ക്കു​ക​ൾ​ക്ക് ഒ​ന്നി​ന് ഏ​ക​ദേ​ശം അ​ന്പ​തി​നാ​യി​രം രൂ​പ വി​ല​വ​രും. അ​ഞ്ച് വി​ള​ക്കു​ക​ളാ​ണുക​വ​ർ​ന്ന​ത്. ക്ഷേ​ത്ര ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ വി​വ​രം അ​റി​യി​ച്ച​തോ​ടെ ഒ​ല്ലൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.