ഓ​ട്ടു​ക​ന്പ​നി ബോ​ണ​സ് ത​ർ​ക്കം വീ​ണ്ടും പ​രാ​ജ​യ​പ്പെ​ട്ടു
Tuesday, September 3, 2024 1:48 AM IST
തൃ​ശൂ​ർ: ജി​ല്ല​യി​ലെ ഓ​ട്ടൂ​ക​ന്പ​നി തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ണ​സ് നി​ശ്ച​യി​ക്കാ​നു​ള്ള അ​നു​ര​ഞ്ജ​ന ച​ർ​ച്ച മൂ​ന്നാം​വ​ട്ട​വും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ത​ർ​ക്കം റീ​ജ​ണ​ൽ ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ​ക്കു വി​ടു​ക​യാ​ണെ​ന്ന് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ കെ.​എ​സ്. സു​ജി​ത് യൂ​ണി​യ​ൻ, മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളെ അ​റി​യി​ച്ചു.
പ​തി​മൂ​ന്നു ശ​ത​മാ​നം ബോ​ണ​സ് ന​ൽ​കാ​മെ​ന്ന് ഉ​ട​മ​ക​ളും പ​തി​നേ​ഴ​ര ശ​ത​മാ​നം ബോ​ണ​സ് ല​ഭി​ക്ക​ണ​മെ​ന്നു തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളും നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​യാ​ണ് ഇ​ന്ന​ലെ ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ വി​ളി​ച്ചു​ചേ​ർ​ത്ത ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​ത്.


തൊ​ഴി​ലാ​ളി​യൂ​ണി​യ​നു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് എ.​വി. ച​ന്ദ്ര​ൻ, എ​ൻ.​എ​ൻ. ദി​വാ​ക​ര​ൻ, കെ.​വി. പു​ഷ്പാ​കാ​ര​ൻ- സി​ഐ​ടി​യു, ആ​ന്‍റ​ണി കു​റ്റൂ​ക്കാ​ര​ൻ, സി.​ഒ. ആ​ന്‍റോ- ഐ​എ​ൻ​ടി​യു​സി, പി.​ജി. മോ​ഹ​ന​ൻ, കെ.​എം. അ​ക്ബ​ർ- എ​ഐ​ടി​യു​സി, പി. ​ഗോ​പി​നാ​ഥ​ൻ- ബി​എം​എ​സ് എ​ന്നി​വ​രും ഉ​ട​മ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് സെ​ൻ​ട്ര​ൽ കേ​ര​ള ടൈ​ൽ മാ​നു​ഫാ​ക്ച​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് ജെ. ​മ​ഞ്ഞ​ളി, സെ​ക്ര​ട്ട​റി എം.​കെ. സ​ന്തോ​ഷ്, സി.​പി. ച​ന്ദ്ര​ൻ, വി.​കെ. ര​വി​കു​മാ​ർ, കെ.​എ​സ്. ബാ​ബു, യാ​സ​ർ തു​ട​ങ്ങി​യ​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.